കോഴിക്കോട് ഉൾപ്പെടെ 12 നഗരങ്ങളിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസ് റദ്ദാക്കും!

0
19418

ഹജ്ജ് യാത്രയ്ക്കായി കോഴിക്കോട് ഉൾപ്പെടെയുള്ള 12 നഗരങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കും. കോഴിക്കോട്, ജയ്‌പൂർ, ഗുവാഹാട്ടി, ശ്രീനഗർ, വാരണാസി, റാഞ്ചി, നാഗ്പുർ, ഗയ, ഇൻദൗർ, മംഗലാപുരം, ഭോപ്പാൽ, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ ആണ് റദ്ദാക്കുന്നത്.

ഹജ്ജ് യാതികരുടെ സൗകര്യത്തിനു വേണ്ടി പന്ത്രണ്ടു വർഷം മുമ്പാണ് കേന്ദ്ര സർക്കാർ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് വിമാന സർവീസുകൾ ആരംഭിച്ചത്. ആകെ 21 ഇടങ്ങളിൽ നിന്നുള്ള സർവീസുകളിൽ ഇനി 9 ഇടങ്ങളിൽ നിന്ന് മാത്രമേ വിമാന സർവീസ് ഉണ്ടാവുകയുള്ളു.

കേരളത്തിൽ കൊച്ചിയിൽ നിന്ന് മാത്രമേ ഇനി ഹജ്ജ് വിമാന സർവീസുകൾ ഉണ്ടാവു. ഡൽഹി, അഹമ്മദാബാദ്, മുംബൈ, ലഖ്‌നൗ, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവയാണ് ഹജ്ജ് സർവീസ് ഉള്ള മറ്റു വിമാനത്താവളങ്ങൾ. കേരളത്തിലെ ഹജ്ജ് കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ കേന്ദ്ര ഹജ്ജ് നയം പുനരവലോകനം ചെയ്യുന്ന കമ്മിറ്റി അംഗീകരിച്ചില്ല.

നി​ല​വി​ലു​ള്ള രീ​തി​യി​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​സ്​​ലിം ജ​ന​സം​ഖ്യാ​നു​പാ​തം അ​നു​സ​രി​ച്ച്​ ക്വോട്ടാ നിര്ണയിക്കണം എന്നാണ് പുനരവലോകന കമ്മിറ്റി ശുപാർശ ചെയ്തിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു മുസ്ലിം ജനസംഖ്യ കുറവാണെങ്കിലും കൂടുതൽ അപേക്ഷകർ ഉള്ള സംസ്ഥാനമാണ് കേരളം. ക്വോട്ടാ പ്രകാരം ആറാം സ്ഥാനത്താണ് കേരളം. അനുവദിച്ച ക്വോട്ടായെക്കാൾ വളരെയധികം അപേക്ഷകർ കേരളത്തിൽ ന്നുണ്ട്. അതേ സമയം കേരളത്തേക്കാൾ മുസ്ലിം ജനസംഖ്യ കൂടുതലുള്ള ബി​ഹാ​ർ, അ​സം, പ​ശ്ചി​മ ബം​ഗാ​ൾ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് അനുവദിക്കപ്പെട്ട ക്വോട്ടായെക്കാൾ കുറവാണ് അപേക്ഷകരുടെ എണ്ണം.

70 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്കും മു​മ്പ്​ നാ​ലു​ത​വ​ണ അ​വ​സ​രം ല​ഭി​ക്കാ​തെ പോയവർക്കും ഉള്ള സംവരണവും അടുത്ത വർഷം മുതൽ ഉണ്ടാവില്ല. ഈ സംവരണം കാരണം കഴിഞ്ഞ വർഷം ക്വോട്ടാപ്രകാരം അനുവദിച്ചതിന്റെ ഇരട്ടിയോളം പേർക്ക് ഹജ്ജിനു പോകാൻ സാധിച്ചിരുന്നു. ഒരാൾക്ക് ഒരു തവണ മാത്രം അവസരം നൽകുക, തീർത്ഥാടകരെ കപ്പലിൽ കൊണ്ട് പോവുക തുടങ്ങിയ ശുപാർശകളും പുതിയ നിർദ്ദേശങ്ങളിലുണ്ട്.

കേന്ദ്ര ഗവണ്മെന്റിന്റെ പുതിയ ഹജ്ജ് നയത്തിൽ വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ഉയർന്നു കഴിഞ്ഞു. 2018 മുതൽ പുതിയ വ്യവസ്ഥകൾക്കനുപ്പു മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here