ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ്: ബി ജെ പിക്ക് ധനനഷ്ടവും മാനഹാനിയും

0
2498
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഭാരതീയ ജനതാ  പാർട്ടി പ്രസിഡന്റ് അമിത് ഷായുടെയും സ്വന്തം സംസ്ഥാനം ആയ ഗുജറാത്തിലെ മൂന്നു രാജ്യസഭാ  സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോണ്ഗ്രെസ്സ് സ്ഥാനാർത്ഥിയായിരുന്ന അഹ്മദ് പട്ടേലിന്റെ വിജയം അക്ഷരാർത്ഥത്തിൽ ബി ജെ പിക്ക് ധനനഷ്ടവും മാനഹാനിയും വരുത്തി വച്ചിരിക്കുന്നു.  സ്വപക്ഷത്തേക്ക് കോൺഗ്രസ്  എം എൽ എമാരെ കൂറ് മാറ്റിയെടുക്കുവാൻ ബി ജെ പി നടത്തിയ ശ്രമം ഭാഗികമായി മാത്രമേ വിജയിച്ചുള്ളു. രണ്ടു കോൺഗ്രസ്സ് എം എൽ എ മാരെ  പണം കൊടുത്തു സ്വന്തം പാളയത്തിൽ എത്തിക്കാൻ ബി ജെ പി ക്കു കഴിഞ്ഞു. അപകടം മണത്തകോൺഗ്രസ്  നേതൃത്വം ബാക്കി എല്ലാ കോൺഗ്രസ്  എം എൽ മാരെയും തങ്ങൾക്കു ഭരണം ഉള്ള കര്ണാടകത്തിലേക്കു രക്ഷപെടുത്തി കർണാടകത്തിലെ മന്ത്രിയും ശക്തനായ കോൺഗ്രസ്  നേതാവുമായ ഡി.കെ.ശിവകുമാറിന്റെ സംരക്ഷണയിൽ പാർപ്പിച്ചു. ഇതിനു ഡി. കെ. ശിവകുമാർ വലിയ വില കൊടുക്കേണ്ടി വന്നു. അദ്ദേഹത്തിന്റെയും ബന്ധുക്കളുടെയും അറുപതില്പരം ഇടങ്ങളിലായി ഇൻകം ടാക്സ് വകുപ്പ് കേന്ദ്ര സേനയായ സി ആർ പി എഫിന്റെ  സഹായത്തോടെ റെയ്ഡ് നടതി. കേന്ദ്ര പോലീസ് സേനയുടെ സഹായത്തോടെ ഇൻകം ടാക്സ് വകുപ്പ് നടത്തിയ ആദ്യ റെയ്ഡ് aayirunnu ഇത്  തികഞ്ഞ പ്രതികാര നടപടിയായാണ്  ദേശീയ തലത്തിൽ ചർച്ച ചെയ്യപ്പെട്ടത്.
മാത്രമല്ല ബി ജെ പിക്ക് അനുകൂലമായി വോട്ടുചെയ്യുന്ന കോൺഗ്രസ്സ് എം എൽ എ മാർക്ക് 15 കോടി രൂപ വീതം ബി ജെ പി വാഗ്ദാനം ചെയ്തിരുന്നു എന്ന് കോൺഗ്രസ്സ് വൃത്തങ്ങൾ വെളിപ്പെടുത്തുകയും കൂടി ചെയ്തതോടെ ബി ജെ പി വെട്ടിലായി. എന്ത് വിലകൊടുത്തും ബി ജെ പിയുടെ വിലപേശൽ രാഷ്ട്രീയത്തെ ചെറുക്കുവാനും കോൺഗ്രസ്സിൽ അവശേഷിക്കുന്ന മികച്ച നേതാക്കളിൽ ഒരാളായ അഹമ്മദ്  പട്ടേലിനെ രാജ്യ സഭയിൽ എത്തിച്ചു മോദിക്ക് തിരിച്ചടി നൽകാനും കൊണ്ഗ്രെസ്സ് കച്ച  കെട്ടിയിറങ്ങി.  
 
നിലവിൽ ഭരണകക്ഷിയായ  ബി ജെ പി യുടെ എം പി മാരിൽ പകുതിയിലേറെയും മുൻ കോൺഗ്രെസ്സ്കാരാണ്. അധികാരത്തിനുവേണ്ടി ബി.ജെ.പിയാൽ വിലയ്ക്ക് വാങ്ങപ്പെട്ടവരാണ് അവരിൽ ഏറെയും. ഇന്ത്യയിൽ എല്ലായിടത്തും ബി ജെ പി സ്വീകരിച്ചിരുന്ന അടവ് ഇതായിരുന്നു. കോൺഗ്രസ്സിന്റെ വോട്ട് ബാങ്കുകൾ വെട്ടിപ്പിടിച്ചും, കോൺഗ്രസ്സിന്റെ ജനപ്രതിനിധികളെയും നേതാക്കളെയും ചതുരുപായങ്ങളും കൊണ്ട് കൂടെ നിർത്തിയുമാണ് ഭാരതീയ ജനത പാർട്ടി അധികാരത്തിൽ വന്നതും അധികാരം നില നിർത്തുന്നതും . ഇതേ തന്ത്രം രാജ്യസഭാതെരെഞ്ഞെടുപ്പിൽ ഗുജറാത്തിൽ പരീക്ഷിക്കാൻ പതിനെട്ടടവും പൂഴിക്കടകനും പയറ്റിയിട്ടും ബി ജെ പിക്കു  കഴിഞ്ഞില്ല എന്നത്  കോൺഗ്രസ്സിന്റെ പ്രതിരോധ തന്ത്രങ്ങളുടെ വിജയമാണ്. 
രാജ്യസഭയിൽ ഓരോ അംഗത്വവും ബി ജെ പിക്ക് അമൂല്യമാണ്. നിലവിൽ രാജ്യസഭയിൽ ഏറ്റവും വലിയ കക്ഷിയായതു തന്നെ ഒരാഴ്ച മുമ്പാണ്. രാജ്യസഭയിൽ ഇപ്പോഴും ബി ജെ പിക്ക് ഭൂരിപക്ഷം ഇല്ല. ആ ഭൂരിപക്ഷവും കൂടി ഉറപ്പിച്ചാൽ മാത്രമേ ഭരണഘടനാ ഭേദഗതി ഉൾപ്പെടെയുള്ള നിയമനിർമ്മാണം ബി ജെ പി യുടെ നയങ്ങൾക്കനുസരിച്ചു നടത്തുവാൻ കഴിയുകയുള്ളു. 
രാജ്യസഭയിലേക്ക് ഒരു സീറ്റു മാത്രമേ ഉള്ളുവെങ്കിലും ഗുജറാത്തിൽ അത് കോൺഗ്രസ്സിന്റെ അഭിമാന പ്രശ്നമായിരുന്നു. ആഹ്മെദ് പട്ടേൽ പോലെയുള്ള ഒരു നേതാവിന്റെ സ്വരം പാർലമെന്റിൽ ഉയരേണ്ടത് ദേശീയ രാഷ്ട്രീയത്തിൽ നിന്ന് പുറത്തായിക്കൊണ്ടിരിക്കുന്ന കോൺഗ്രസിന് അത്യാവശ്യം ആയിരുന്നു..പ്രത്യേകിച്ചും കൊണ്ഗ്രെസ്സ് ഉപാധ്യക്ഷൻ ആയ രാഹുൽ ഗാന്ധി മികച്ച പാർല മെന്റേറിയൻ അല്ലാത്ത സ്ഥിതിക്ക്. 
കോൺഗ്രസിന് അഭിമാനിക്കാൻ വകയുണ്ടെകിലും അഹങ്കരിക്കാൻ വകയില്ല. കാരണം രാഷ്ട്രീയമായ അഹങ്കാരങ്ങളും അതിയായ ആത്മവിശ്വസവും ദിശാബോധമില്ലാത്ത നേതൃത്വും ആണ് കോൺഗ്രസ്സിന്റെ ഇന്നത്തെ പതനത്തിൽ എത്തിച്ചത്. 
 

കൂറുമാറിയ രണ്ടു കോൺഗ്രസ് എംഎൽ എ മാരുടെ യോഗ്യത അതും വോട്ടിങ്ങിനു ശേഷം എലെക്ഷൻ കമ്മീഷൻ റദ്ദാക്കുക കൂടി ചെയ്തതോടെ അഹമ്മദ്  പട്ടേലിന്റെ വിജയം ഉറപ്പായി .ഭരണഘടനയുടെ ആർട്ടിക്കിൾ 324 പ്രകാരം 1951 ലെ ജനപ്രാതിനിധ്യ നിയമ ത്തിന്റെ സെക്ഷൻ 66 , 1961  ലെ തെരെഞ്ഞെടുപ്പ് നിയമം 39A , 39AA വകുപ്പുകളും (Section 66 of the Representation of the People Act, 1951, rules 39A and 39AA of the Conduct of the Election Rules, 1961) റിട്ടേണിങ് ഓഫീസറുടെ അധികാരവും ഉപയോഗിച്ചാണ് കൂറുമാറിയ 

​​

കോൺഗ്രസ് എം എൽ എ മാരായ ഭോല ഭായി ഗോഹിൽ, രാഘവ് ഭായ് പട്ടേൽ എന്നിവരുടെ വോട്ടുകൾ അസാധുവാക്കിയത്. കൂറുമാറ്റക്കാർക്കുള്ള താക്കീതു കൂടിയാണ് ഗുജറാത്ത് രാജ്യസഭാ തെരെഞ്ഞെടുപ്പ്. 

LEAVE A REPLY

Please enter your comment!
Please enter your name here