സര്‍ക്കാര്‍ ശമ്ബളമുള്ളപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് അധിക തുക എന്തിന്: മഅ്ദനി വിഷയത്തില്‍ കര്‍ണാടക സര്‍ക്കാരിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

0
516

പിഡിപി ചെയര്‍മാന്‍ അബ്ദുനാസര്‍ മഅ്ദനിയുടെ കേരള സന്ദര്‍ശനം സംബന്ധിച്ച്‌ കര്‍ണാടക സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച്‌ സുപ്രീംകോടതി. സുരക്ഷ നല്‍കുന്നതിന്റെ പേരില്‍ വന്‍തുക ഈടാക്കിയ കര്‍ണ്ണാടക സര്‍ക്കാരിന്റെ നടപടിയാണ് സുപ്രീംകോടതി വിമര്‍ശിച്ചത്. സര്‍ക്കാര്‍ ശമ്ബളമുള്ളപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് അധിക തുക എന്തിനെന്നു സുപ്രീംകോടതി ചോദിച്ചു.

സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് ടിഎയും ഡിഎയും നല്‍കിയാല്‍ മതിയെന്ന് വ്യക്തമാക്കിയ കോടതി വിധി അട്ടിമറിക്കാനുള്ള ശ്രമമാണോ കര്‍ണാടക സര്‍ക്കാരിന്റേതെന്നും ചോദിച്ചു. മഅ്ദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്ബോഴായിരുന്നു കോടതിയുടെ രൂക്ഷ വിമര്‍ശം ഇയര്‍ന്നത്.

സുപ്രീം കോടതി വിധി കര്‍ണാടക സര്‍ക്കാര്‍ ലഘുവായാണോ കാണുന്നതെന്നും കോടതി ചോദിച്ചു. വികലാംഗനായ ആളോടാണ് ഇത് ചെയ്യുന്നതെന്ന് ഓര്‍ക്കണം. കോടതിവിധിക്കെതിരെ സര്‍ക്കാര്‍ ഇത്തരത്തില്‍ അലംഭാവം കാട്ടുകയാണെങ്കില്‍ ഇക്കാര്യത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. പോലീസുകാരുടെ വേതനം സര്‍ക്കാരാണ് നല്‍കേണ്ടത്. വിചാരണത്തടവുകാരുടെ സുരക്ഷയും മറ്റും സംസ്ഥാനത്തിന്റെ ചുമതലയാണെന്നും സുപ്രീം കോടതി ഓര്‍മിപ്പിച്ചു.

ഉദ്യോഗസ്ഥര്‍ക്ക് ടിഎയും ഡിഎയും മാത്രമെ നല്‍കാനാവൂ. സുരക്ഷയുടെ പേരില്‍ മഅ്ദനിയുടെ കൈയ്യില്‍ നിന്നും പണം ഈടാക്കുന്നത് എന്തിനാണ്. വിചാരണ തടവുകാരന് സുരക്ഷ ഒരുക്കേണ്ടത് ഉദ്യോഗസ്ഥരുടെ കടമയാണ്- കോടതി പ്രസ്താവിച്ചു. മാത്രമല്ല കേരള യാത്രുടെ അലവന്‍സ് എത്രയാണെന്ന് നാളെ തന്നെ അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

മഅ്ദനിയുടെ സുരക്ഷയെകുറിച്ച്‌ കേരള സര്‍ക്കാര്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. മഅ്ദനിയുടെ കേരളത്തിലേക്കുളള യാത്ര പ്രതിസന്ധിയിലാക്കാനാണു കര്‍ണാടക സര്‍ക്കാരിന്റെ ശ്രമമെന്ന് മഅ്ദനിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. മഅ്ദനിയുടെ കാര്യത്തില്‍ നീതി നിഷേധമാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here