മുന്നറിയിപ്പ്, ഭൂമിയെ ആക്രമിക്കാൻ കോസ്മിക് കിരണങ്ങൾ എത്തുന്നു

0
70369

എല്ലാവരും ശ്രദ്ധിക്കുക. ഇന്ന് അർദ്ധരാത്രി കോസ്മിക് കിരണങ്ങൾ ഭൂമിയിലേക്ക് വരുന്നു. കൃത്യം പന്ത്രണ്ടു മണിക്കാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഈ രശ്മികൾ പതിക്കുക. ആരും ആ സമയത്ത്
മൊബൈൽ ഫോണുകൾ ഉപയോഗിക്കുകയോ ചാർജ്ജ് ചെയ്യുകയോ ചെയ്യരുത്. രാത്രി പുറത്തിറങ്ങുന്നവർ സൂക്ഷിക്കേണ്ടതാണ്. കാലാവസ്ഥാ വ്യതിയാനം മൂലം സൂര്യന് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളാണ് ഇതിന് കാരണമായി നാസയിലെ ശാസ്ത്രജ്ഞൻമാർ പറയുന്നത്… ഇതു വായിച്ചവരിൽ ഭൂരിഭാഗം പേർക്കും ഈ മെസേജ് ഓർമ്മയുണ്ടാകും.

നാലഞ്ച് വർഷങ്ങളായി പലരും ഫോർവേഡ് ചെയ്യുന്ന ഒരു ഫെയ്ക് ന്യൂസാണ് ഇത്. ടൈപ്പു ചെയ്യാൻ അറിയുന്ന ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒന്നാണ് ഇത്തരം ഫെയ്ക് ന്യൂസുകൾ. ഇത് ഇടം വലം
നോക്കാതെ ഷെയർ ചെയ്യുമ്പോൾ ഉണ്ടാകുന്ന പൊല്ലാപ്പുകൾ ചില്ലറയൊന്നുമല്ല. ഇത്തരത്തിൽ ഇപ്പോൾ പ്രചരിക്കുന്ന മറ്റൊരു ഫെയ്ക് ന്യൂസാണ് പാരസിറ്റമോൾ ഗുളികയിൽ ഭീകരമായ മാപ്പുച്ചോ എന്ന
വൈറസ് ഉണ്ട് എന്ന രീതിയിൽ വരുന്ന വാട്‌സ്ആപ്പ് മെസേജ്.

LEAVE A REPLY

Please enter your comment!
Please enter your name here