ദില്ലിയിൽ ദീപാവലിപ്പടക്കത്തിനു നിരോധനം, കേസ് കൊടുത്തത് മൂന്നു കുട്ടികൾ!

0
8332

ദില്ലിയിൽ ദേശീയ തലസ്ഥാന മേഖലയിൽ ദീപാവലിപ്പടക്കങ്ങൾക്കു സുപ്രീം കോടതി നിരോധനം ഏർപ്പെടുത്തി. ദീപാവലിക്കാലത്ത് പരിസരപ്രദേശങ്ങളിലും ഉണ്ടാവുന്ന വൻതോതിലുള്ള വായു-ശബ്ദ മലിനീകരണം തടയുന്നതിനു വേണ്ടിയാണിത്. കോടതി ഉത്തരവിനെ പരിസ്ഥിതി സംഘടനകൾ സ്വാഗതം ചെയ്തു. നവംബർ ഒന്ന് വരെ ദില്ലിയിൽ പടക്കങ്ങളും മറ്റു കരിമരുന്നുൽപന്നങ്ങളും സംഭരിക്കുവാനോ വിൽക്കുവാനോ പാടില്ലെന്നുള്ള 2016 നവംബറിലെ കീഴ്‌ക്കോടതിവിധി സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു.

വാഹനങ്ങളിൽ നിന്നും ജനറേറ്ററുകളിൽ നിന്നും ഉള്ള പുക, നിർമ്മാണപ്രവർത്തനങ്ങളിൽ നിന്നുള്ള പൊടിപടലം, വൈദ്യുത പ്ലാന്റുകളിൽ നിന്നുള്ള മലിനീകരണം മുതലായവകൊണ്ടു വർഷത്തിൽ എല്ലാ ദിവസവും കടുത്ത അന്തരീക്ഷ മലിനീകരണം നടക്കുന്ന ദില്ലിയിൽ ദീപാവലിപ്പടക്കങ്ങളിൽ നിന്നുള്ള പുകയും പൊടിപടലങ്ങളും കാരണം ഉണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങൾ അതിരൂക്ഷമാണ്.

കഴിഞ്ഞ വർഷം ദീപാവലിക്കാലത്ത് മലിനീകരണം വലിയ തോതിൽ ദില്ലി നിവാസികളെ ബാധിച്ചതിനെ തുടർന്ന് കുറെ ദിവസത്തേക്ക് സ്‌കൂളുകൾ അടച്ചിരുന്നു. പൊതു പരിപാടികൾ നടത്തിയിരുന്നില്ല. പുകയും പടക്കാവശിഷ്ടങ്ങളുടെ പൊടിപടലവും നിറഞ്ഞു അന്തരീക്ഷവായുവിനു കട്ടി കൂടിയിരുന്നു. ദിവസങ്ങളോളം ഇത് നീണ്ടു നിന്ന് ദില്ലി നിവാസികളിൽ മാരകമായ ആരോഗ്യപ്രശ്നങ്ങൾക്കു ഇതു കാരണമായി. പടക്കവും മറ്റു കരിമരുന്നു ഉത്പന്നങ്ങളും മൂലമുള്ള മലിനീകരണം അതിനു മുമ്പുള്ള പത്ത് വർഷത്തെ അപേക്ഷിച്ചു കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ ആയിരുന്നു. ദില്ലി നിവാസികൾ ശ്വാസം മുട്ടലും ശ്വാസകോശ അസുഖങ്ങളും കൊണ്ടു പൊറുതി മുട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here