അമാനുഷിക താരങ്ങളുടെ കുത്തകയല്ല ഫുട്ബോൾ!

0
4407

ലോകകപ്പ് സെമിഫൈനൽ റൌണ്ട് എത്തിയപ്പോഴേയ്ക്കും ആരാധകരുടേയും, ഫുട്‌ബോൾ വിദഗ്ധൻമാരുടെയും പ്രവചനങ്ങൾ പാടേ തെറ്റി. വിചിത്രമായ വഴിത്തിരിവുകൾ നിറഞ്ഞ 2018 ഫിഫ ഫുട്‌ബോൾ ലോകകപ്പിൽ ചെറു മീനുകൾ വൻ സ്രാവുകളെ അപ്പാടെ വിഴുങ്ങുന്ന മനോഹരമായ കാഴ്ച്ചയാണ് നമ്മൾ കണ്ടത്. ബ്രസീലും, അർജന്റീനയും, ജർമ്മനിയും, പോർച്ചുഗലും എല്ലാം പാതി വഴിയിൽ കാലിടറി വീണപ്പോൾ ജപ്പാനും മെക്സിക്കോയും റഷ്യയുമെല്ലാം തലയുയർത്തി മടങ്ങി. ഫുട്‌ബോൾ എന്നത്, ടീമിന്റെ പാരമ്പര്യത്തിലും, സൂപ്പർ താരങ്ങളുടെ അമാനുഷീക പരിവേഷത്തിലും, റാങ്കിങ്ങിലും ഒതുങ്ങുന്ന ഒന്നല്ല എന്ന സത്യം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് ഇത്തവണത്തെ ലോകകപ്പ്.

രാഷ്ട്രീയമായ പല വെല്ലുവിളികളേയും നേരിട്ടുകൊണ്ടായിരുന്നു പുടിൻ, റഷ്യയിലേക്ക് ലോകകപ്പ് കൊണ്ടുവന്നത്. എന്നാൽ, സംഘാടന മികവ് കൊണ്ട് ലോകത്തെ തന്നെ അതിശയിപ്പിക്കാൻ അവർക്കായി. ആദ്യ കളിയിൽ സൗദി അറേബ്യക്കെതിരേ എതിരില്ലാത്ത അഞ്ച് ഗോളുകൾ അടിച്ച്, ആതിഥേയ രാഷ്ട്രം എന്ന ഫ്രീ ടിക്കറ്റിൽ വന്നവരല്ല തങ്ങളെന്ന് റഷ്യ ഉറക്കെ പ്രഖ്യാപിച്ചു. ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യക്കെതിരേ സമനില പിടിച്ച്, ദൗർഭാഗ്യം കൊണ്ട് മാത്രം പെനാൽട്ടിയിൽ പിന്നിലായി. ഇതു പോലും, റഷ്യയെ സംബന്ധിച്ച് തിളക്കമാർന്ന ഒരു വിജയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here