ജന്തർ മന്തർ അഥവാ യന്ത്രവും മന്ത്രവും!

0
1254

ഡൽഹിയിലെ പ്രധാന കാഴ്ചകളിൽ ഒന്നാ​ണു ജന്തർ മന്തർ. പ്രക്ഷോഭങ്ങളുടെയും ​ധർണകളുടെയും ഒക്കെ വേദിയായാണ് എല്ലാവരും ​ഈ പുരാവസ്തു പരിസരത്തെ ​അറിയുന്നത്. പക്ഷെ യഥാർത്ഥത്തിൽ ജന്തർ മന്തർ എന്താണ്? വിഭജിക്കപ്പെട്ട വൃത്താകാരമായ ഒരു നിർമ്മിതിയാണ് ജന്തർ മന്തർ എന്ന് ചിത്രങ്ങളിലൂടെ മനസ്സിലാക്കാം.

ഡൽഹിയിൽ മാത്രമല്ല ജയ്‌പ്പൂരിലും വാരണാസിയിലും മധുരയിലും ഉജ്ജയിനിയിലും ജന്തർ മന്തറുകൾ ഉണ്ട്. ഇവയെല്ലാം നിർമ്മിച്ചതും ഒരേ ആൾ തന്നെ. സവായ് രാജാ ജയ്‌സിംഹ് . അദ്ദേഹം അക്കാലത്തെഎന്നല്ല എക്കാലത്തെയും മികച്ച ജ്യോതിശാസ്ത്ര പണ്ഡിതന്മാരിൽ ഒരാൾ ആയിരുന്നു. ലോകത്ത്തിലെ ഏറ്റവും മികച്ച നഗരങ്ങളിൽ ഒന്നായ ജയ്പൂർ അദ്ദേഹം തന്റെ പുതിയ തലസ്ഥാന നഗരിയായി ആസൂത്രണം ചെയ്തു സ്ഥാപിച്ചപ്പോൾ പ്രധാന കൊട്ടാരത്തോടനുബന്ധിച്ചു തന്നെയാണ് ജയ്‌പൂരിലെ ജന്തർ മന്തർ നിർമ്മിച്ചത്.

ജന്തർ മന്തറിലെ ഓരോ നിർമ്മിതിയും ജ്യോതിശാസ്ത്ര പരമായ വ്യത്യസ്തമായ ഗണനകൾ രൂപപ്പെടുത്തുന്നതിന് അനുസൃതമായി നിർമ്മിച്ചിട്ടുള്ളതാണ്. ജ്യോതിശ്ശാസ്ത്രജ്ഞരെ മാത്രമല്ല, ഇതിന്റെ അദ്‌ഭുതകരമായ നിർമാണകൗശലം ലോകത്താകമാനം ഉള്ള പുരാവസ്തു ഗവേഷകരെയും ആർക്കിടെക്റ്റുകളെയും കലാകാരന്മാരെയും ആകർഷിക്കുന്നുണ്ട്. എങ്കിലും സാധാരണക്കാർക്ക് ഇതിനെപ്പറ്റി ഒന്നും അറിയില്ല. മനസ്സിലാകാത്ത കാര്യങ്ങൾക്കു ‘ഇതെന്തു ജന്തർമന്തർ ആണ്? ‘ എന്നൊരു ചൊല്ലുതന്നെ രാജസ്ഥാനിൽ ഉണ്ട്.

ജയ്‌പൂരിലെയും പ്രധാന കാഴ്ചകളിൽ ഒന്നാണ് ജന്തർ മന്തർ. സിറ്റിപാലസിന്റെ ​മതിലകത്തുതന്നെ സ്ഥിതി ചെയ്യുന്ന ഈ ജന്തർ മന്തർ ആണ് ജയസിംഹ് ഉണ്ടാക്കിയവയിൽ ഏറ്റവും വലുതും ആദ്യത്തേതും. ഇപ്പോഴും കൃത്യമായ ജ്യോതിശാസ്ത്ര ഗണനകൾ നടത്താൻ ഇവയിലെ യന്ത്ര മന്ത്രങ്ങൾ കൊണ്ട് കഴിയുന്നു. ഇന്നും ജ്യോതിശ്ശാസ്ത്രജ്ഞന്മാരുടെ ആകർഷണകേന്ദ്രമാണ് ജന്തർ മന്തറുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here