അതിരാവിലെ ഉണരാൻ ചില എളുപ്പ വഴികൾ

0
10441

അതിരാവിലെ എഴുന്നേൽക്കുക എന്നത് ചിലർക്ക് ഒരു ശീലമാണ്. നമ്മളിൽ പലർക്കും ഇത്തരക്കാരെ പരിചയമുണ്ട്. ദിവസവും കൂവി ഉണർത്തുന്ന കോഴിയെ തട്ടി ബിരിയാണി വച്ചാലും പുകർകാലേ വീണ്ടും എഴുന്നേറ്റ് വരുന്ന അമ്മമാർ ഉണ്ടായിരുന്നു പണ്ട്. എല്ലാവർക്കും ആഗ്രഹം ഉണ്ട് രാവിലെ എഴുന്നേൽക്കണം എന്ന്. പക്ഷേ പലർക്കും അതിന് സാധിക്കുന്നില്ല എന്നതാണ് സത്യം. ഇതിന്റെ പ്രധാന കാരണം മടിയാണ്.

രാവിലെ, ഗാഢമായ നിദ്രയിൽ, സുഖകരമായ സ്വപ്നങ്ങളും കണ്ട് പുതച്ചു മൂടി കിടക്കുമ്പോൾ ഉള്ള സുഖം പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്. എന്നാൽ, ഈ സുഖത്തെ തോൽപ്പിച്ച് ഒന്ന് ചാടി എഴുന്നേറ്റു നോക്കൂ… അന്നത്തെ ദിവസം മുഴുവൻ എന്തെന്നില്ലാത്ത ഒരു ഉന്മേഷം നിങ്ങൾക്ക് ഉണ്ടാകും. 9 മണിക്ക് ഓഫീസിൽ എത്താൻ 8.55 എഴുന്നേൽക്കുന്നവർക്ക് നഷ്ടമാകുന്നത് ഉപ്പുമാവും ചായയും മാത്രമല്ല, ജീവിതത്തിലെ വിലപ്പെട്ട ഏതാനും മണിക്കൂറുകളും കൂടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here