ഉത്ഘാടനം ചെയ്യുന്നവർക്ക് ‘പണി’ കിട്ടുന്ന കഴുതമേള!

0
943

കുതിരച്ചന്തയിൽ കഴുതകൾക്കെന്താണ് കാര്യം എന്നത് പഴയ ചൊല്ല്. ഇപ്പോൾ കഴുത്തച്ചന്തയിൽ കുതിരകൾക്കാണ് കാര്യം എന്നതാണ് സ്ഥിതി. രാജ്യത്തിൻറെ നാനാ ഭാഗത്തു നിന്നും കുതിരക്കച്ചവടക്കാർ ഇവിടെ എത്തുന്നു.​ ലോകത്തിലെ ഏറ്റവും പ്രശസ്തമായ കഴുതച്ചന്തയാണ് ​ ​ഇവിടെ നടക്കുന്നത്. കഴുതയുടെ വരവ് കുറഞ്ഞതോടെ ​കുതിരക്കച്ചവമാണ് നടക്കുന്നത്. എങ്കിലും ഇത്രയേറെ കഴുതകളെ ഒന്നിച്ചു കാണുവാൻ കിട്ടുന്ന മറ്റൊരിടം ഇല്ല​. രാജസ്ഥാനിൽ ആണ് കൗതുകകരമായ ഈ കഴുതമേള നടക്കുന്നത്.​

ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ആണ് രാജസ്ഥാൻ. അതി​​പുരാതനകാലം മുതൽ അനവധി സംസ്കാരങ്ങളുടെ വിളനിലം. ഒരു പുൽത്തുമ്പു പോലും ഇല്ലാത്ത മരുഭൂമി മുതൽ ഇടതൂർന്ന വനങ്ങൾ വരെയുള്ള ഭൂപ്രകൃതി രാജസ്ഥാനുണ്ട്. പശുക്കളും ആടുമാടുകളും കുതിരയും ഒട്ടകവും കഴുതയും ഒക്കെ രാജസ്ഥാനി ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും അവിഭാജ്യ ഘടകങ്ങൾ ആണ്.
കന്നുകാലിച്ചന്ത, ഒട്ടകച്ചന്ത, കുതിരച്ചന്ത, ആട്ടുചന്ത മുതലായ മൃഗവ്യാപാരമേളകൾ കൂടാതെ ലോകപ്രസിദ്ധമായ ​ഈ കഴു​തച്ചന്തയും രാജസ്ഥാനിൽ ഉണ്ട്.​ പുഷ്ക്കരിലെയും ബിക്കാനീറിലെയും ​മറ്റു പലയിടങ്ങളിലെയും നൂറുക്കണക്കിന് പശുമേളകളും ഒട്ടകച്ചന്തകളും ലോക സൂട്ടിഷ്ടഭൂപടത്തിൽ ഇടം പിടിച്ചവയാണ്. ലൂണിയാവാസ് ഗർദ്ദഭമേളയും വിശ്വപ്രസിദ്ധമാണ്.
​​
സംസ്ഥാനതലസ്ഥാനമായ ജയ്‌പൂരിലെ നിന്നും ഏറെ അകെലെയല്ലാത്ത തുണിത്തരങ്ങളുടെ പ്രിന്റിങ്ങിനു പേരുകേട്ട സംഗാനേറിനടുത്ത് ലൂണിയാവാസ് ഗ്രാമത്തിലുള്ള ഭാവ്ഗഢ് ബാന്ധ്യയിലാണ് എല്ലാ വർഷവും ലോകത്തിലെതന്നെ ഏറ്റവും വലിയ കഴുതച്ചന്തകളിലൊ​ന്നായ ലൂണിയാവാസ് കഴുതമേള നടത്തപ്പെടുന്നത്. അഞ്ചു നൂറ്റാണ്ടിലേറെയായി ഇവിടെ കഴുതച്ചന്ത നടന്നുവരുണ്ട്.

രണ്ടു ദശകങ്ങൾക്ക് മുമ്പ് വരെ പാകിസ്ഥാൻ, അഫ്ഘാനിസ്ഥാൻ, നേപ്പാൾ, ബാംഗ്ലാദേശ്,ചൈന, ബർമ്മ തുടങ്ങിയ വിദൂരദേശങ്ങളിൽനിന്നും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കഴുതക്കൂട്ടങ്ങളുമായി കച്ചവടക്കാർ എത്തിയിരുന്നു. അതിർത്തികളിൽ ഭീകരപ്രവർത്തനം വ്യാപകമായതിനെത്തുടർന്നു മൂലം ഇന്ത്യയ്ക്ക് പുറത്തു നിന്നനുള്ള കഴു​തവ്യാപാരികൾ വരാതായി. കഴുത​കളുടെ വരവ് കുറഞ്ഞതോടെ കഴുതകളെക്കൂടാതെ കുതിര​​കളുടെയും കച്ചവടം ലൂണിയാവാസിലെ കഴുതമേളയിൽ പൊടിപൊടിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here