ഡോക് ലാമിൽ യുദ്ധം തുടങ്ങുമോ? എന്തിനും തയ്യാറായി ഇന്ത്യൻ സൈനികർ!

0
79395
ഇൻഡോ ഭൂട്ടാൻ ചൈനീസ് അതിർത്തി പ്രദേശമായ ഡോക് ലാം പ്രദേശത്തെ ചൈനീസ് സൈനിക കേന്ദ്രീകരണം തുടരുകയാണ്. ഇരു രാജ്യങ്ങളും ഡോക് ലാമിൽ നിന്ന് പിന്മാറണം എന്ന ഇന്ത്യയുടെ നിർദ്ദേശത്തെ ചൈന തള്ളിക്കളഞ്ഞു. ഈ മേഖലയിൽ കൂടി റോഡ് നിർമ്മിക്കാനുള്ള ചൈനീസ് ശ്രമത്തെയാണ് ഇന്ത്യൻ സൈന്യം തടഞ്ഞത്. ഇതോടെ കൂടുതൽ ഭീഷണിയുമായി ചൈന പ്രകോപനപരമായ പ്രസ്താവനകൾ ഇറക്കുന്നു. ചൈനീസ് മാധ്യമങ്ങളിൽ ‘ഇന്ത്യ നടത്തുന്ന അതിക്രമങ്ങളെ’ പ്പറ്റി വലിയ പ്രചാരണം നടത്തുന്നു. ചൈനയുടെ ധാർഷ്ട്യം ഇന്ത്യ വകവെച്ചു കൊടുക്കുന്നില്ല.  1962  ലെ ചൈനയല്ല ഇപ്പോഴത്തെ ചൈനയെന്ന്‌  ഭീഷണി നിറഞ്ഞ സ്വരത്തിൽ ഇന്ത്യയെ ഓർമ്മപ്പെടുത്തുന്നു. 1962  ലെ ഇന്ത്യ അല്ല ഇപ്പോഴത്തെ ഇന്ത്യ എന്ന കാര്യം ചൈനയ്ക്കു ബോധ്യമായില്ല എന്ന് തോന്നുന്നു.
ഡോക് ലാമിൽ മാത്രമല്ല, വേണ്ടി വന്നാൽ ഉത്തരാഖണ്ഡിലും കാശ്മീരിലും ആക്രമണം നടത്തുമെന്നും അപ്പോൾഇന്ത്യ എന്ത് ചെയ്യുമെന്നും ചൈന ഇന്ത്യ വെല്ലു വിളിക്കുന്നുണ്ട്. ഏതുഒരു യുദ്ധം ഉടനവും എന്ന് ചൈന ഉറപ്പിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു.   
 
ഇഞ്ചിഞ്ചായി മുന്നേറുക എന്നതാണ് എല്ലാ രംഗങ്ങളിലും ചൈനയുടെ നയം. ഇത് യുദ്ധത്തിലും മറ്റു രാജ്യങ്ങളുടെ അതിർത്തിയിൽ അതിക്രമണം നടത്തുന്നതിനും ചൈന വിജയകരമായി പരീക്ഷിച്ചിട്ടുള്ളതാണ്. ഇന്ത്യയുമായി എല്ലാക്കാലത്തും ചൈന അതിർത്തി തർക്കങ്ങളിൽ ഏർപ്പെട്ടു വരുന്നു. വിവാദവിഷയമായ മക്മോഹൻ രേഖ ഇന്ത്യൻ അതിർത്തിയിലേക്ക് കടന്നു കയറി രേഖപ്പെടുത്തിയിട്ടുള്ളതാണ്. ‘ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നതും പറയുന്ന പ്രദേശം’ എന്നാണു 1962  ലെ ഇൻഡോ-ചൈനീസ് യുദ്ധകാലത്തു ഇ. എം എസ നമ്പൂതിരിപ്പാട് ഈ ചൈനീസ് അധിനിവേശ പ്രദേശത്തെ വിശേഷിപ്പിച്ചത്. 

LEAVE A REPLY

Please enter your comment!
Please enter your name here