ദിലീപ് – മഞ്ജു വാര്യർ ബോക്സ് ഓഫീസ് യുദ്ധം – അഥവാ രാമലീല Vs സുജാത!

0
23087

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ ഭാര്യയായ കാവ്യ മാധവനെതിരെ കൂടുതൽ തെളിവുകളുമായി പ്രോസിക്യൂഷൻ. കേസിലെ സാക്ഷികളെ കാവ്യയുടെ ഡ്രൈവർ സ്വാധീനിച്ചു എന്നാണു പുതിയ കണ്ടെത്തൽ. സാക്ഷിയുടെ ഫോണിലേക്കു കാവ്യാ മാധവന്റെ ഡ്രൈവറുടെ 41 വിളികൾ നടത്തിയത്തിനുള്ള തെളിവാണ് പ്രോസിക്യൂഷൻ കേരളം ഹൈക്കോടതിയിൽ ഹാജരാക്കിയത്. മലയാള സിനിമയിലെ പ്രമുഖരിൽ ഒരാളായ ദിലീപ് പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കാനുള്ള സാധ്യതകൾ കൂടും എന്നാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ വീണ്ടും ബോധ്യപ്പെടുത്തിയത്.

നടിയെ ആക്രമിച്ചു മാനഭംഗപ്പെടുത്തുന്നതിന് പൾസർ സുനിക്ക് ഒന്നരക്കോടി രൂപ ദിലീപ് വാഗ്ദാനം ചെയ്തിരുന്നു, പോലീസ് പിടിച്ചാൽ മൂന്നു കോടി രൂപ നൽകാമെന്നായിരുന്നു വാഗ്ദാനം. ഇതൊക്കെ ദിലീപിനെ എതിരായ തെളിവുകൾ ആയി ആദ്യം മുതലേ നില നിൽക്കുന്നുണ്ട്. അതിനാൽത്തന്നെ ദിലീപിന്റെ ജാമ്യഅപേക്ഷ തള്ളിക്കളയേണ്ടതാണെന്നു പ്രോസിക്യൂഷൻ വാദിച്ചു. കോടതി അത് ശരിവച്ചു.

ഏറെ കാലതാമസത്തിനും ചിന്താക്കുഴപ്പങ്ങൾക്കും എതിർപ്പിനും ശേഷം ദിലീപ് നായകൻ ആയി അഭിനയിച്ച ‘രാമലീല’ എന്ന സിനിമ കേരളത്തിലെ 200 കേന്ദ്രങ്ങളിൽ പ്രദർശനത്തിന് എത്തിയത്. ദിലീപ് എന്ന ഒരാളിനോടുള്ള വിരോധം, നൂറുകണക്കിന് ആളുകളുടെ പ്രയത്നഫലമായ സിനിമയെ ബാധിച്ചാൽ അത് മലയാള സിനിമാ വ്യവസായത്തെ ത്തന്നെ വലിയതോതിൽ ബാധിക്കുമെന്ന തിരിച്ചറിവ് മൂലം ആണ് ‘രാമലീല’ റിലീസ് ചെയ്തത്. റിലീസ് ആയാൽ പ്രേക്ഷകർ ഇപ്പോഴത്തെ സാഹചര്യത്തിൽ ദിലീപി ചിത്രത്തെ എങ്ങനെ സ്വീകരിക്കും എന്ന ആശങ്ക സിനിമാരംഗത്തും മാധ്യമരംഗത്തും ഉള്ളവർക്കും പൊതുജനങ്ങൾക്കും ഉണ്ടായിരുന്നു. സമൂഹ മാധ്യമങ്ങളിൽ ‘രാംലീലയുടെ റിലീസിംഗിനെതിരെ വലിയ പ്രതിഷേധങ്ങൾ നടന്നിരുന്നു.

രാമലീല റിലീസ് ചെയ്യുന്നത് തടയണം എന്നാവശ്യപ്പെട്ടു ആദ്യം രംഗത്തു വന്നത് എഴുത്തുകാരി എസ്. ശാരദക്കുട്ടി ആയിരുന്നു. ദിലീപിനെതിരെ മാത്രമല്ല, മലയാള സിനിമാരംഗത്തെ പുരുഷമേധാവിത്തത്തിനും എതിരെയാണ് തന്റെ നിലപാടെന്ന് അവർ പ്രസ്താവിച്ചിരുന്നു. രാമലീല റിലീസാവുന്ന ദിവസം മനുഷ്യസ്നേഹികൾക്കു കരിദിനം ആയിരിക്കുമെന്നും, ആ സിനിമ ഹിറ്റായാലും അത് നടന്റെ വിജയമല്ല എന്ന് പറയാൻ തയ്യാറാകുമോ എന്നും ശാരദക്കുട്ടി ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here