ദിലീപ് കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ ശക്തമായ ഒരു കാരണം ഉണ്ടാകില്ലേ?: സോനാ നായർ

0
55464

ദിലീപിനു ജാമ്യം ലഭിച്ചത് അദ്ദേഹത്തെ കുറ്റവിമുക്തൻ ആക്കിയതുപോലെയാണ് ആരാധകർ ആഘോഷിക്കുന്നത്. പക്ഷെ ജാമ്യം കിട്ടിയിട്ടേ ഉള്ളൂ. വിചാരണയും ശിക്ഷാവിധിയുമൊക്കെ വരാൻ ഇരിക്കുന്നതേയുള്ളു. ഇരുപതു വർഷം വരെ ശിക്ഷ ലഭിക്കുന്ന കുറ്റങ്ങൾ ആണ് ദിലീപിനു മേൽ ചുമത്തപ്പെട്ടിട്ടുള്ളത്. ജാമ്യം കിട്ടിയതു കൊണ്ട് ദിലീപ് കുറ്റവിമുക്തനായി എന്നർത്ഥമില്ല.

കഴിഞ്ഞ നാലു തവണയും ജാമ്യം കിട്ടുന്നതിനു തടസ്സമായി ഉണ്ടായിരുന്ന സാഹചര്യങ്ങൾ അന്വേഷണത്തിന്റെയും തെളിവെടുപ്പിന്റെയും പ്രധാന ഘട്ടങ്ങൾ പൂർത്തിയായതിനാൽ മാറിയിരിക്കുന്നു എന്ന് കോടതി വ്യക്തമാക്കി. ഗൂഢാലോചനയിൽ പങ്കുണ്ടെന്നതിനാലാണ് മറ്റു പ്രതികളുടെ മേൽ ചുമത്തപ്പെട്ട കുറ്റങ്ങളും ദിലീപിനുമേൽ ചുമത്തപ്പെട്ടത്. കുറ്റകൃത്യത്തിൽ ദിലീപ് നേരിട്ട് പങ്കാളിയല്ല. പക്ഷെ, ദിലീപിനെതിരെ കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയായിട്ടുണ്ട്. പക്ഷെ കുറ്റകൃത്യം നടത്തുമ്പോൾ ഉപയോഗിച്ച ഫോണും മെമ്മറി കാർഡും കണ്ടെടുക്കാൻ ആയിട്ടില്ല.

പാസ്പോർട്ട് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിക്കണം, ഒരു ലക്ഷം രൂപ കോടതിയിൽ കെട്ടിവയ്ക്കണം, രണ്ട് ആൾ ജാമ്യം നൽകണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം, നടിക്കെതിരെ മോശം പരാമർശങ്ങൾ നടത്തരുത്. മാധ്യമങ്ങൾ മുഖേന ഭീഷണിയോ സ്വാധീനശ്രമങ്ങളോ പാടില്ല. ഇവയിൽ ഏതെങ്കിലും വ്യവസ്ഥ തെറ്റിച്ചാൽ ജാമ്യം പിൻവലിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here