ദിലീപ് കേസ്: അന്തർനാടകങ്ങൾ അവസാനിക്കുന്നില്ല!

0
54009
ദിലീപ് വീണ്ടും ജാമ്യത്തിന് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇത് തടയാൻ പ്രോസിക്യൂഷൻ ആവശ്യമായതെല്ലാം ചെയ്യൂ. ഇത്തവണത്തെ അപേക്ഷയിൽ ജാമ്യം ലഭിച്ചാൽ ഇത് വരെയുള്ള പ്രോസിക്യൂഷൻ വാദങ്ങളിൽ ദിലീപിനു  ജാമ്യം കിട്ടാൻ പോന്ന പഴുതുകൾ ഉണ്ടെന്നു കരുതേണ്ടിവരും. ദിലീപ് കഴിഞ്ഞാൽ പോലീസിന്റെ ലിസ്റ്റിലുള്ള പ്രധാന പേരുകൾ കാവ്യാ മാധവനും നാദിർഷായും ആണ്. ദിലീപ് ഉൾപ്പെടെയുള്ള എല്ലാവരുടെയും പേരുകൾ പോലീസിനോടും മാധ്യമങ്ങളോടുമായി പൾസർ സുനി പറഞ്ഞവയാണ്. വേറാരുടെയും വെളിപ്പെടുത്തലുകൾ കോടതിക്കും  പോലീസിനും അല്ലാതെ മറ്റാർക്കും അറിയില്ല. ദിലീപിന് കുറ്റപത്രം കൊടുത്തതിനു ശേഷം ഇത്തരം കാര്യങ്ങൾ കൂടുതൽ അറിയാൻ കഴിഞ്ഞേക്കും. 
 
മലയാള സിനിമയിലെ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിൽ ഓരോ ദിവസവും പുതിയ തുടർചലങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു. ഈ ഒരു കേസിനെ ചുറ്റിപ്പറ്റി മലയാളസിനിമാലോകം നിരവധി തട്ടുകളിൽ ആയിരിക്കുന്നു. കുടുംബ ബന്ധങ്ങൾ, വ്യക്തികളുടെ പ്രതികാരബുദ്ധി, പരസ്പര ആരോപണങ്ങൾ, കുറ്റകരവും അല്ലാത്തതുമായ മൗനം, തെളിവുകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ, തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമങ്ങൾ,ഇങ്ങനെ വിവിധ തലങ്ങളിലുള്ള സംഭവങ്ങൾ ദിനവും റിപ്പോർട്ട് ചെയ്യപ്പെടുന്നു. 
 
ദിലീപിന്റെ സുഹൃത്തും നടനും ഗാനരചയിതാവും സംഗീത സംവിധായകനും, സംവിധായകനും ഒക്കെയായ നാദിർഷായെ ഉടൻ അറസ്റ്റു ചെയ്യുമെന്ന് കുറെ ദിവസമായി കേൾക്കുന്നു. അറസ്റ്റിനെ ഒഴിവാക്കാൻ നാദിർഷാ  ആശുപത്രിയിൽ അഭയം തേടും  മുൻ‌കൂർ ജാമ്യഅപേക്ഷ നൽകുകയുമുണ്ടായി. സുനിക്ക് പണം കൊടുത്തു എന്ന് പറയാൻ പോലീസ് സമ്മർദ്ദം ചെലുത്തുന്നു തുടങ്ങിയ വാർത്തകളും വരുന്നു.
 
നടനും എം എൽ എയുമായ ഗണേഷ് കുമാറും മറ്റു പ്രമുഖരും നിരന്തരം ദിപീപിനെ സന്ദർശിക്കുന്നു. ദിപീപിനു അനുകൂലമായ തരംഗങ്ങൾ ഉണ്ടാക്കിയെടുക്കുവാനുള്ള ശ്രമം ആണിതെന്നു പറയപ്പെടുന്നു. സന്ദർശകർക്ക് പോലീസ് വിലക്ക് ഏർപ്പെടുത്തുന്നു. സുനിക്ക് സംസാരിക്കുവാൻ ഫോൺ സംഘടിപ്പിച്ചു കൊടുത്ത പോലീസുകാരനെ അറസ്റ്റു ചെയ്തു വിട്ടയയ്ക്കുന്നു. സംഭവത്തിന് പിന്നിലുള്ള മാഡം കാവ്യാ മാധവൻ ആണെന്നും, നാദിർഷ തനിക്കു പണം നൽകിയെന്നും സുനി വെളിപ്പെടുത്തിയതിനു പിന്നാലെ സിനിമാ ലോകം കൂടുതൽ ജാഗ്രതയോടെ ഇടപെടലുകൾ നടത്താൻ തയ്യാറെടുക്കുന്നു. പരമ്പര തുടരുകയാണ്.
 
ഇതിനിടെ മഞ്ജു വാര്യർക്കെതിരെ സിനിമാരംഗത്തു പുതിയ അപ്രഖാപിത വിലക്കുകൾ ഉണ്ടെന്നുള്ള റിപ്പോട്ടുകളും വന്നു കൊണ്ടിരിക്കുന്നു. പ്രതീക്ഷയോടെ റിലീസ് ചെയ്യപ്പെട്ട ഓണസിനിമകൾക്കു പ്രേക്ഷകരിൽ നിന്നുണ്ടായ തണുത്ത പ്രതികരണം ദിലീപിന്റെ അറസ്റ്റിനു ശേഷം മലയാള സിനിമാ രംഗത്തുണ്ടായ പ്രതിസന്ധിയുടെ പ്രതിഫലനം ആണെന്ന് വിലയിരുത്തപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here