ദാവൂദ് ഇബ്രാഹിമിന് ഇരുപത്തൊന്നു കള്ളപ്പേരുകൾ, കറാച്ചിയിൽ മൂന്നു മേൽവിലാസങ്ങൾ!

0
2948

ബ്രിട്ടനിൽ സാമ്പത്തിക ഉപരോധവുമായി ബന്ധപ്പെട്ടു പുറപ്പെടുവിച്ച സ്വത്ത് മരവിപ്പിക്കൽ പട്ടികയിൽ ഇന്ത്യയിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയതിനു പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമും ഉൾപ്പെടുന്നു. പാകിസ്ഥാനിലെ മൂന്നു മേൽവിലാസങ്ങളും ഇരുപ ത്തൊന്ന് അപരനാമങ്ങളും ദാവൂദിന്റെതായി ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ പൗരൻ എന്നാണ് ദാവൂദിനെ ഈ പട്ടികയിൽ പരാമർശിക്കുന്നത് .

യുണൈറ്റഡ് കിങ്‌ഡം ട്രഷറി വകുപ്പു പുറത്തു വിട്ട പട്ടികയിൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്ത പെട്ടവരുടെ പട്ടിക യിൽ ദാവൂദിന്റെതായി രേഖപ്പെടുത്തിയിട്ടുള്ള പാക്കിസ്ഥാനിലെ മൂന്നു മേൽവിലാസങ്ങൾ ഇവയാണ്:

1. വീട്ടു നമ്പർ 37 മുപ്പതാമത്‌ തെരുവ്, ഡിഫൻസ് ഹൌസിങ് അതോറിട്ടി, കറാച്ചി 2 . പട്യാല ബംഗ്ലാവ്, നൂറാബാദ്, കറാച്ചി, 3 . വൈറ്റ് ഹൌസ് , സൗദി മസ്ജിദിനു സമീപം, കറാച്ചി .കഴിഞ്ഞ വർഷം പുറത്തു വിട്ട പട്ടികയിൽ ഹൌസ് നമ്പർ 29 മാർഗ്ഗള്ള റോഡ്, എഫ് 6/2, കറാച്ചി എന്ന നാലാമതൊരു മേൽവിലാസം കൂടി ഉണ്ടായിരുന്നു. ഇത്തവണ അതില്ല .

ദാവൂദ് ഇബ്രാഹിം ഇന്ത്യൻ പൗരൻ ആണെന്നും ജന്മസ്ഥലം മഹാരാഷ്ട്ര സംസ്ഥാനത്തെ രത്നഗിരി ജില്ലയിൽ ഉള്ള ഖേർ ആണെന്നും രേഖപ്പെടുത്തിയിരിക്കുന്നു. ദാവൂദിന്റെ പാസ്സ്പോർട്ട് ഇൻഡ്യാ ഗവണ്മെന്റ് റദ്ദാക്കിയെന്നും ഒന്നിലേറെ ഇന്ത്യൻ-പാക്കിസ്ഥാനി പാസ്സ്പോർട്ടുകൾ ദാവൂദിനുണ്ടെന്നും അവയുടെ ദുരുപയോഗം നടത്തിയിട്ടുണ്ടെന്നും യു കെ ട്രഷറി വകുപ്പിന്റെ സാമ്പത്തിക ഉപരോധരേഖയിൽ പറയുന്നു.

ദാവൂദിന്റെ പിതാവിന്റെ പേര് ഷേഖ് ഇബ്രാഹിം അലി കാസ്‌കാർ എന്നും മാതാവിന്റെ പേര് അമീനാബി എന്നും ഭാര്യയുടെ പേര് മെഹ്ജാബീൻ ഷേഖ് എന്നും രേഖയിൽ പറയുന്നു.
ഷേഖ്, ഇസ്മായിൽ, അബ്ദുൽ അസീസ്, അബ്ദുൽ ഹമീദ്, ദിലീപ്, അനീസ്, ഹസ്സൻ,അബ്ദുൽ റഹ്മാൻ, മുഹമ്മദ് ഭായി, അനീസ് ഇബ്രാഹിം, ഇക്‌ബാൽ, അസീസ്, ഫാറൂഖി, ഹസ്സൻ, ദാവൂദ് മേമൻ, കസ്കർ, സാബറി, സാഹേബ്, ഹാജി, സേഥ് , ബഡാ ഭായി മുതലായി ദാവൂദിന്റെ 21 അപരനാമങ്ങൾ ഈ ലിസ്റ്റിൽ ഉണ്ട്. അൽ ഖായിദ, എൽ ടി ടി ഇ, ഐ എസ് എന്നിവയുമായി ബന്ധപ്പെട്ട നിരവധി സംഘടനകളും സ്വത്തുമരവിപ്പിക്കൽ പട്ടികയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here