ഇരുണ്ട വഴികളികൾ നെട്ടോട്ടം ഓടുന്ന ആരോഗ്യകേരളം!

0
586
കേരളത്തിന്റെ ചികിത്സാരംഗത്തെ കരിദിനം ആണ് ഓഗസ്റ്റ് 7 എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിധം ദാരുണമായ സംഭവമാണ് കൊല്ലത്തു തൊഴിലാളിയായ മുരുകന്റെ ചികിത്സ  നിഷേധിക്കപ്പെട്ടതിനാലുള്ള മരണം. അപകടത്തിൽപെട്ട മുരുകനെ തക്ക സമയത്തു നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും  പോലീസിന്റെ കൂടി സാന്നിധ്യത്തിൽ ആശുപത്രികളിൽ മുരുകന് ചികിത്സ  നിഷേധിക്കപ്പെട്ടു. 
 
മരുന്നുകച്ചവടക്കാരുടെയും യന്ത്രവിതരണക്കാരുടെയും സ്വകാര്യ ലബോറട്ടറി കളുടെയും കംമീഷൻ ഏജന്റുമാരായി ഒരു വിഭാഗം സർക്കാർ ഡോക്ടർമാരും ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരും മാറിയതിന്റെ പരിണത ഫലങ്ങൾ ആണ് ഇന്ന് കേരളത്തിലെ പൊതുജനങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ഇതൊക്കെ മാധ്യമ ചർച്ചകളിലും തലക്കെട്ടുകളിലും ഒതുങ്ങിപ്പോകുന്നു. ദുരന്തങ്ങൾ ആവർത്തിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. 
 
കേരളത്തിലെ ആരോഗ്യ പ്രശ്നങ്ങൾ വർധിച്ചു വരുന്നു.  സർക്കാർ സംവിധാനത്തിനു  കീഴിലുള്ള ആരോഗ്യകേന്ദ്രങ്ങൾ കെടുകാര്യസ്ഥതയും അഴിമതിയും  കൊണ്ട്  പൊതുജനങ്ങൾക്ക് കയറിച്ചെല്ലാൻ പറ്റാത്ത ഇടങ്ങളായി മാറിയിരിക്കുന്നു. 
 
രോഗിക്ക് ചികിത്സാ നിഷേധിക്കുന്നത് നിയമപരമായും ചികിത്സാധാർമികതാപരമായും തെറ്റാണ്. എല്ലാത്തരത്തിലുള്ള ചികിത്സാലയങ്ങളിലും ഏതു രോഗിക്കും ചികിതസിക്കപ്പെടാനുള്ള നിയമപരമായ അവകാശം ഉണ്ട്. രോഗിയുടെ ജീവൻ നില നിർത്താൻ കഴിയുന്നത്ര ശ്രമം നടത്തുവാൻ ഓരോ ചികിത്സാകാനും ചികിത്സാ  സ്ഥാപനവും ബാധ്യസ്ഥരാണ്. നിയമപരമായോ മനുഷ്യത്വപരമായോ ഇത്തരം ശ്രമം ആശുപത്രി ജീവനക്കാരിൽ നിന്നും ഉണ്ടായില്ല. 
 
ചർച്ചകളിലും വർത്തകളിലുമെല്ലാം വെന്റിലേറ്റർ ആണ് വില്ലൻ. വെന്റിലേറ്റർ ഉണ്ട്, പ്രവർത്തന ക്ഷാമം അല്ല, ഇല്ല, ഓർഡർ  കൊടുത്തിരിക്കുന്നതേയുള്ളു, എം.പി ഫണ്ടിൽ നിന്ന് വരും എന്നൊക്കെപ്പറാണ് വെന്റിലേറ്ററിന്റെ ഇല്ലായ്മ കാരണം ആണ് മരണം നടന്നതെന്ന് ന്യായീകരണങ്ങൾ നിരക്കുന്നുണ്ട്. ഇതൊക്കെ സ്വന്തം ഉത്തരവാദിത്തങ്ങളും കടമകളും മറന്നു കൊണ്ട് ചെയ്ത മനുഷ്യത്വമില്ലായ്മകളുടെ ന്യായീകരണം ആണ്. 
കേരളത്തിലെ സർക്കാർ ആശുപത്രികളിൽ എന്തെല്ലാം യന്ത്രോപകരണങ്ങളുണ്ട് , അവയുടെ സ്ഥിതി എന്താണ്, ഉപയോഗക്ഷമം അല്ലാത്തത്  എന്തു കൊണ്ടാണ്, എന്നൊക്കെ കണ്ടെത്തി ആശുപത്രികൾ അവയുടെ നിയമപരതും മാനുഷത്വപരവുമായ ചുമതലകൾ  നിർവഹിക്കാനുള്ള സാഹചര്യം ഉണ്ടാക്കുവാൻ കേരള സർക്കാർ നടപടികൾ സ്വീകരിക്കണം. 
 
പൊതുമേഖലയിൽ ഉള്ള ചികിത്സാലയങ്ങളെ തകർക്കുവാൻ സ്വകാര്യമേഖലയ്ക്ക്  വിജയകരമായി കഴിയുന്നുണ്ട്. അപകടം പറ്റിയവ   രെ ചികിത്സിക്കാൻ വിസമ്മതിക്കുക. അർദ്ധരാത്രിയിൽ അത്യാസന്ന നിലയിൽ പെട്ട രോഗിയെയും കൊണ്ട് ഏഴു ആശുപത്രികളിൽ നെട്ടോട്ടം ഓടുക. സമയത്തു ചികിത്സാ കിട്ടാതെ അയാൾ മരിക്കുക. അതും ഉപജീവനം തേടി ഇവിടെയെത്തി അപകടത്തിൽ പെട്ട  ഒരു പാവം അന്യദേശ തൊഴിലാളി. അന്യദേശക്കാരൻ ആയതും അയാൾ ദരിദ്രൻ ആയതും ചികിത്സാ നിഷേധിക്കപ്പെട്ടതിനുള്ള കാരണങ്ങൾ ആയി. അത്രമാത്രം മനുഷ്യത്വ രഹിതരാണ് കേരളത്തിലെ ചികിത്സാർ രംഗത്തുള്ളവർ എന്നത് സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്നു. 
അന്യദേശക്കാരായ നാല്പതു ലക്ഷം തൊഴിലാളികൾ കേരളത്തിൽ ഉണ്ട്. തൊഴിലാളികൾ എന്ന നിലയിലും മനുഷ്യർ എന്ന നിലയിലും അവർക്കു വേണ്ടത്ര പരിഗണന കേരളീയ സമൂഹം നൽകുന്നുണ്ടോ? തൊഴിലാളികൾ എന്ന നിലയത്തിൽ അവർക്കുള്ള അവകാശങ്ങൾ ആരോഗ്യരംഗത്തുൾപ്പെടെ പരിരക്ഷിക്കപ്പെടുന്നുണ്ടോ?  
 
തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കേണ്ടുന്ന നൈതികചുമതലയുള്ള  കമ്യൂണിസ്റ്റുകൾ നിയന്ത്രിക്കുന്ന ഒരു ഭരണകൂടം ആണ് കേരളത്തിലുള്ളത്.   അപകടത്തിൽപ്പെട്ടവർക്ക്‌  ചികിത്സ   ഉറപ്പു വരുത്തുന്ന  വിധത്തിൽ ചികിത്സാസ്ഥാപനങ്ങളെ  നിലവിലുള്ള നിയമങ്ങൾ കൊണ്ട് നിയന്ത്രിക്കാൻ  കഴിയാത്തതു സർക്കാരിന്റെ കഴിവുകേടാണ്. 
 
ലോകാരോഗ്യ സംഘടനയുടെ പ്രശംസയ്ക്ക് പത്രമായി  ലോകമെമ്പാടും പ്രശംസിക്കപ്പെട്ട  ‘ആരോഗ്യ രംഗത്തെ കേരളമാതൃക’ തകർന്നതിന്റെ പ്രതീകമാണ്,  അവകാശസമരങ്ങളുടെ ഈറ്റില്ലമായ കൊല്ലത്ത്  ആഗസ്റ്റ് ഏഴിന്  ചികിത്സാനിഷേധിക്കപ്പെട്ടു മരണമടഞ്ഞ മുരുകൻ എന്ന തൊഴിലാളി .

LEAVE A REPLY

Please enter your comment!
Please enter your name here