ചികിത്സിക്കാൻ കഴിയില്ലെങ്കിൽ കൊന്നു തരൂ: കലക്‌ടറേറ്റിനു മുമ്പിൽ രോഗിയുടെയും ബന്ധുക്കളുടെയും സത്യാഗ്രഹം!

0
1188
ചികിത്സിക്കാൻ കഴിയില്ലെങ്കിൽ കൊന്നു തരൂ എന്ന നിലവിളിയോടെ സർക്കാർ ആശുപത്രിയിൽ ചികിത്സ നിഷേധിക്കപ്പെട്ട രോഗിയും കുടുംബാംഗങ്ങളും കളക്ടറേറ്റിന് മുമ്പിൽ സത്യാഗ്രഹം നടത്തി. രാജസ്ഥാനിലെ ബാഡ്മേർ ജില്ലയിലാണ് സംഭവം. കുറച്ചു മാസങ്ങൾക്കു മുമ്പ് റോഡ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു ചികിത്സായിലായിരുന്ന ഭലീസർ ഗ്രാമനിവാസിയായ ശായബ് ഖാനും കുടുംബവുമാണ് ബാഡ്മേർ കലക്ടറേറ്റിന് മുമ്പിൽ നാടകീയ രംഗങ്ങൾ സൃഷ്ട്ടിച്ചു കൊണ്ട് ജില്ലാ ഭരണ കൂടത്തെ പരിഭ്രാന്തിയിൽ ആക്കിയത്.
ചികിത്സയ്ക്കായി  കൃഷിഭൂമിയും കിടപ്പാടവും വിൽക്കേണ്ടി വന്നു.  ഇത് വരെയായി മുപ്പതു ലക്ഷം രൂപയിലേറെ ചികിത്സാച്ചെലവ് ആയിക്കഴിഞ്ഞു. അതിനെ തുടർന്നാണ് ഒരു മാസം മുമ്പ് ബാഡ്മേറിലെ   സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.
 
ഇനി ചികിതസിക്കാൻ കഴിയില്ല എന്ന് പറഞ്ഞു ആശുപത്രിയിൽ നിന്ന് ഇയാളെ കഴിഞ്ഞ ദിവസം ഡിസ്ചാർജ് ചെയ്തു. പട്ടിണിയിലും പരിവട്ടത്തിലും കഴിയുന്ന തങ്ങൾ ഇനി എവിടെ ചികിത്സ തേടുമെന്ന് ബന്ധുക്കൾ ചോദിക്കുന്നു. ഇനി സ്വകാര്യ ആശുപത്രികളിൽ പോകാൻ  കഴിയാത്ത വിധം കുടുംബം സാമ്പത്തികമായി തകർന്നു കഴിഞ്ഞു. 
 
സത്യാഗ്രഹം നടത്തിയവരുമായി ഒത്തു തീർപ്പിനെത്തിയ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ആയ ഓം പ്രകാശ് ബിഷ്‌ണോയിയോട് വലിയ വായിൽ നിലവിളിച്ചുകൊണ്ട്  ബന്ധുക്കൾ പറഞ്ഞത് – ചികിൽസിക്കാൻ കഴിയില്ലെങ്കിൽ രോഗിയെ കൊന്നു തരൂ എന്നാണ്‌. 
 
അവരുടെ പ്രശ്നം ഗൗരവമായിത്തന്നെ പരിഗണിക്കുമെന്നും സർക്കാർ സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം അവർക്കു ഉറപ്പു നൽകിയ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഉടൻ തന്നെ ആംബുലൻസ് വരുത്തി ശായാബ് ഖാനെ തിരികെ അതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here