ക്രിക്കറ്റിന്റെ പുതിയ നിയമ സംഹിത ഇന്നു പ്രാബല്യത്തിൽ വരും!

0
5851

അപമര്യാദയായി പെരുമാറുന്ന കളിക്കാരെ പുറത്താക്കുന്ന തുൾപ്പെടെയുള്ള പുതിയ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ സി സി) നിയമസംഹിത ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ബാറ്റിന്റെ കാര്യത്തിൽ ഏകീകൃത വലുപ്പം സംബന്ധിച്ച നിയന്ത്രണങ്ങളും പുതിയ നിയമത്തിൽ ഉണ്ട്. ഇന്ന് മുതൽ നടക്കുന്ന എല്ലാ സീരീസ് മത്സരങ്ങൾക്കും പുതിയ നിയമം ബാധകമായിരിക്കും.

കളിക്കാരെ പുറത്താക്കുന്നത് കൂടാതെ ബാറ്റിനെ സംബന്ധിച്ച നിയമങ്ങൾ, കാച്ച്, റൺ ഔട്ട് , ഡി ആർ എസ് (ഡിസിഷൻ റിവ്യൂ സിസ്റ്റം – ​ഇത് അമ്പയർമാർ കളിക്കാരെ പുറത്താക്കുവാൻ എടുക്കുന്ന തീരുമാനം പുനഃ:പരിശോധിക്കുന്നതിനുള്ള രീതിയായാണ്) ഇവയിൽ എല്ലാം ഉള്ള നിയമങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഡി ആർ എസ്സിൽ മാറ്റം വരുത്തേണ്ടതിനെപ്പറ്റി വർഷങ്ങളായി ചർച്ചകൾ നടന്നു വരികയായിരുന്നു. ഇപ്പോൾ വരുത്തിയ മാറ്റങ്ങളെ അന്താരാഷ്ട്ര ക്രിക്കറ്റ് സമൂഹം സ്വാഗതം ചെയ്തു. പുതിയ ഡി ആർ എസ് ഇനിയുള്ള അന്താരാഷ്ട്ര ടി20 മത്സരങ്ങളിലും ബാധകമായിരിക്കും.

ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഇന്ത്യ-ആസ്‌ത്രേലിയ മത്സരങ്ങൾ മുൻ നിയമപ്രകാരം തന്നെ നടക്കും. പഴയ നിയമങ്ങൾ പ്രകാരം ഉള്ള അവസാനത്തെ മത്സരമായിരിക്കും ഇത്. ഈ ഏകദിനപരമ്പരയിലെ അഞ്ചു മത്സരങ്ങളിൽ മൂന്നെണ്ണം നടന്നു കഴിഞ്ഞു. ഇനിയുള്ളവ ഇന്ന് ബാംഗ്ലൂരിലും ഒക്ടോബർ ഒന്നിന് നാഗ്പൂരിലും നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here