ഇന്ത്യ നൽകുന്നതിനേക്കാൾ 26 ഇരട്ടി സഹായം നേപ്പാളിന്‌ ചൈന നൽകുന്നു!

0
3436
ഇന്ത്യൻ അതിർത്തിയിലെ തന്ത്രപ്രധാന രാജ്യമായ നേപ്പാളിൽ ചൈനയുടെ പിടി മുറുകുന്നു. കഴിഞ്ഞ ദിവസം പാക്കിസ്ഥാന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വിഷിഷ്ടാതിഥിയായി പങ്കെടുത്തതിനു ശേഷം ചൈനീസ് വൈസ് പ്രസിഡന്റ് വാങ് യാങ് കഠ്മണ്ഡുവിലെത്തി നേപ്പാൾ ഉപ പ്രധാനമന്ത്രിമാരായ വിജയകുമാർ ഗച്ഛദാർ, കൃഷ്ണ ബഹാദൂർ മഹാരാ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും മൂന്നു പുതിയ കരാറുകളിൽ ഒപ്പു വയ്ക്കുകയും ചെയ്തു. നിലവിൽ വേറെയും കരാറുകൾ ചൈനയും നേപ്പാളും തമ്മിൽ ഉണ്ട്.
 
കടുത്ത വൈദ്യുതി ക്ഷാമംനേരിടുന്ന നേപ്പാളിൽ ജല വൈദ്യുത പദ്ധതികളുടെ നിർമ്മാണവും, വൈദ്യുത വിതരണം, പ്രകൃതി വാതക പര്യവേഷണം തുടങ്ങിയ ​മേഖലകളിലും ഹൈവേ നിർമ്മാണത്തിലും ചൈന നേപ്പാളിന്‌ സാമ്പത്തികവും സാങ്കേതികവുമായ സഹായം നൽകും. പുതിയ കരാറുകൾ തങ്ങളുടെ രാജ്യത്തിന്റെ സാമ്പത്തിക സാമൂഹ്യ രംഗങ്ങളിൽ വമ്പിച്ച മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് നേപ്പാളിന്റെ സാമ്പത്തികകാര്യ സെക്രട്ടറി ശാന്തരാജ് സുബേദി  മാധ്യമങ്ങളോട് പറഞ്ഞു.
 
ഇരു രാജ്യങ്ങളെയുംതമ്മിൽ ബന്ധിപ്പിക്കുന്ന 114 കിലോമീറ്റർ ദൈർഘ്യം ഉള്ള പുരാതനമായ അരാനിക്കോ ഹൈവേ വീണ്ടു തുറന്നു ഗഗതാഗത യോഗ്യമാക്കുവാൻ ചൈന സഹാ​യിക്കും. ​2015 ലെ ഭൂകമ്പത്തെ തുടർന്ന് തകർന്നു കിടക്കുകയാ​ണ് ഈ ഹൈവേ. കെറുങ് -കഠ്മണ്ഡു-ലുംബിനി റെയിൽപ്പാതയുടെയും ഉത്തരനേപ്പാളിലെ റസുവ ജില്ലയിൽ ഉള്ള പാലത്തിന്റെയും കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുമായും ചെയുന്നു.
 
ഡോക് ലാമിൽ ചൈനയുടെ സൈനികവിന്യാസവും നേപ്പാളുമായുള്ള പുതിയ കരാറുകളും നേപ്പാളിന്‌ വൻതോതിലുള്ള സഹായവും ഒക്കെ ഈ മേഖലയിലെ ചൈനീസ് സാന്നിധ്യം ശക്തമാക്കും. പാക്കിസ്ഥാനിലും ചൈന ഇത് തന്നെയാണ് ചെയ്യുന്നത്. അങ്ങനെ ഇന്ത്യയെ പാഠം പഠിപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കുന്ന ദീർഘകാല ചൈനീസ് തന്ത്രങ്ങളുടെ ഭാഗം ആണിത്.

LEAVE A REPLY

Please enter your comment!
Please enter your name here