ഏറ്റവും മികച്ച ഫിഫ ലോകകപ്പ് ഔദ്യോഗിക ഗാനങ്ങൾ!

0
17404

ഫുട്ബോൾ ലോകകപ്പ് എന്നത് ലോകം മുഴുവൻ ഒരേ വികാരത്തിൽ കൊണ്ടാടുന്ന ആഘോഷമാണ്. അതിന് ചടുലത പകരാനും ആവേശം കൂട്ടാനുമായി ഓരോ വർഷവും ഫിഫ ഔദ്യോഗിക ഗാനങ്ങൾ പുറത്തിറക്കും. നാവിൻ തുമ്പിൽ തത്തിക്കളിക്കുന്ന ഈണവും ആവേശവുമാണ് ഈ ഗാനങ്ങളുടെ പൊതുവായ പ്രത്യേകത. ഓരോ വർഷവും പ്രശസ്തരായ ഓരോ ഗായകരാണ് ഗാനങ്ങൾ പുറത്തിറക്കാറുള്ളത്. ഏറ്റവും മികച്ച വേൾഡ് കപ്പ് ഗാനത്തെക്കുറിച്ച് ആലോചിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് റിക്കി മാർട്ടിന്റെകപ്പ് ഓഫ് ലൈഫ്ആണ്. ലാറ്റിനമേരിക്കൻ ചടുല താളത്തിന്റെ മാസ്മരികത ലോകത്തിന് മുന്നിൽ എടുത്തു കാണിച്ച ഒരു പ്രകടനമായിരുന്നു അത്. 1998 ലെ ഫ്രാൻസ് വേൾഡ് കപ്പിന് ചൂടും ആവേശവും പകർന്ന് ഈ ഗാനം ഒരിക്കലെങ്കിലും മൂളാത്ത ആളുകൾ ഉണ്ടാകില്ല. സ്പാനിഷ് വരികൾ അറിയില്ലെങ്കിലും, ഗോൾ ഗോൾ ഗോൾ ആലേ ആലേ ആലേ എന്ന് എങ്കിലും നിങ്ങൾ കുട്ടിക്കാലത്ത് പാടിക്കാണും.

കപ്പ് ഓഫ് ലൈഫിന് ശേഷം റിക്കി മാർട്ടിൻ എന്ന പ്യൂട്ടോറിക്കൻ ഗായകന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ജന മനസുകളെ കീഴടക്കിയ അദ്ദേഹം മരിയ, ലിവിൻ ലാ വിദ എന്നീ സൂപ്പർ ഹിറ്റ് ഗാനങ്ങളും പുറത്തിറക്കി. ലാറ്റിൻ പോപ്പ് സംഗീതത്തെ ഒരു ആഗോള സംഗീത പ്രതിഭാസമാക്കാൻ അദ്ദേഹത്തിന്റെ ഒരൊറ്റ ഗാനത്തിന് സാധിച്ചു. നാൽപ്പത്തി ഒന്നാമത് ഗ്രാമി അവാർഡ് നിശയിൽ ആർത്തിരമ്പുന്ന കാണികൾക്ക് മുന്നിൽ അദ്ദേഹം കപ്പ് ഓഫ് ലൈഫ് പാടുമ്പോൾ, ഔദ്യോഗിക ഫുട്ബോൾ ലോകകപ്പ് ഗാനങ്ങളുടെ ചരിത്രവും മാറുകയായിരുന്നു.

യൂട്യൂബിൽ ഏറ്റവുമധികം ആളുകൾ കണ്ട ഫുട്ബോൾ ഗാനം എന്ന പദവി 2010ൽ ഷക്കീറ പാടി അവതരിപ്പിച്ച വക്കാ വക്കാ എന്ന ഗാനത്തിനാണ്. ഷക്കീറയ്ക്ക് ഒപ്പം മെസ്സി അടക്കമുള്ള ഫുട്ബോൾ താരങ്ങളും ഈ വീഡിയോയിൽ അഭിനയിച്ചിട്ടുണ്ട്. മാത്രമല്ല, പല അപൂർവ്വ ഫൂട്ടേജുകളും ഇതിൽ ഉപയോഗിച്ചിരിക്കുന്നു. അതി മനോഹരമായ ഈ ഗാനം പുരസ്കാരങ്ങൾ വാരിക്കൂട്ടിയെങ്കിലും ചില വിവാദങ്ങളിലും ചെന്നു ചാടി. ആഫ്രിക്കയിൽ വച്ച് നടത്തിയ ലോകകപ്പ് ഫുട്ബോൾ മത്സരത്തിൻറെ ഔദ്യോഗിക ഗാനം പാടാൻ അമേരിക്കൻ ഉപഭൂഖണ്ഡത്തിൽ നിന്ന് വന്ന ഒരു ഗായികയെ തിരഞ്ഞെടുത്തതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. പക്ഷേ, കാലമേറെ കഴിഞ്ഞിട്ടും മനസ്സിൽ നിന്ന് മായാത്ത മാസ്മരിക സംഗീതത്തിന്റെ നിലവാരം മേൽപ്പറഞ്ഞ വിവാദങ്ങളെ എല്ലാം അവസാനിപ്പിച്ചു. ഇതേ വർഷം തന്നെ ഇറങ്ങിയ കെ.നാനിന്റെ വേവിങ് ഫ്ലാഗ്സ് എന്ന ഫുട്ബോൾ ഗാനവും ജന മനസ്സുകളിൽ സ്ഥാനം പിടിച്ച ഒന്നാണ്.

ഫുട്ബോളും സംഗീതവും എക്കാലത്തും ഇഴചേർന്ന കിടക്കുന്നവയാണ്. ഗരിഞ്ചയുടേയും റൊണാൾഡീഞ്ഞോയുടേയും പന്തടക്കത്തിലും ഡ്രിബ്ലിങ്ങിലും നമുക്ക് ഫുട്ബോളിന്റെ വന്യതാളം ആസ്വദിക്കാം. ടിക്കി ടാക്കയുടെ ലാറ്റിനമേരിക്കൻ നാദം എന്നും കാണികളിൽ ആവേശമുയർത്തിയിട്ടുണ്ട്.

പക്ഷേ, ഇവയ്ക്കെല്ലാം മുൻപ് ജന മനസ്സുകളിൽ നിറഞ്ഞ ഒരു ഫുട്ബോൾ ഗാനമുണ്ടായിരുന്നുഉൻ എസ്റ്റേറ്റ ഇറ്റലിയാന എന്ന ജോർജിയോ മൊറോഡോറിന്റെ ഗാനം. ടു ബി നമ്പർ വൺ എന്ന ഇതിന്റെ ഇംഗ്ലീഷ് വേർഷൻ ഓരോ ഫുട്ബോൾ മാച്ചിന് മുൻപും ടിവിയിൽ കാണിക്കുമായിരുന്നു. ആളും ആരവവും നിറഞ്ഞ സ്റ്റേഡിയം കാഴ്ചകളും, യൂറോപ്യൻ ഫുഡ്ബോളിന്റെ സൗമ്യ സൗന്ദര്യവും കോർത്തിണക്കിയ ഈ ഗാനം കാലത്തെ അതിജീവിച്ച് ഇന്നും ജന ലക്ഷങ്ങളുടെ മനസ്സിൽ നിലനിൽക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here