ഈ കടന്നൽ ജീവകഥ വായിച്ചാൽ ഞെട്ടും!

0
110552

വീട്ടിലും പറമ്പിലുമെല്ലാം മൂളിപ്പാറി നടക്കുന്ന കടന്നലുകളെ കണ്ടിട്ടില്ലേ. തങ്ങളുടെ ജൈവ ശ്രേണിയിലെ ഇരപിടിയൻമാരായ കൊലയാളികളാണ്ഇ വരെന്ന് നിങ്ങൾക്ക് അറിയാമോ? കൊലയാളികൾ മാത്രമല്ല, ജീവികളുടെ തലച്ചോറിൽ ശസ്ത്രക്രിയ നടത്തി, അവയുടെ സ്വയം പ്രവർത്തിക്കാൻ ഉള്ള ശേഷി നശിപ്പിച്ച് സ്വന്തം ആവശ്യങ്ങൾക്ക് വിനിയോഗിക്കുന്ന തരം അഡ്വാൻസ്‌ഡ് ഭീകരന്മാരാണ് ഇവർ. എങ്ങനെയാണെന്നല്ലേ.

ഒരു ഇരയെ കണ്ടുപിടിച്ച ശേഷം അവയുടെ ഉള്ളിൽ മുട്ടയിട്ട് വിരിയിക്കുന്നതാണ് ചില കടന്നലുകളുടെ രീതി. മുട്ട ഇട്ട ശേഷം ഇരയെ കൊല്ലാതെ ജീവനോടെ വിടുന്നു. പിന്നീട് ഇര തിന്നുന്ന ഭക്ഷണം കട്ടുതിന്ന് ലാർവ്വ വളരുന്നു. ചില സന്ദർഭങ്ങളിൽ, ഇരയെ ഉള്ളിൽ നിന്ന് കാർന്നു തിന്ന് ലാർവ്വ വളരും. രണ്ടായാലും കടന്നൽ മുട്ടയിട്ടാൽ, ആ പ്രാണിയുടെ കാര്യത്തിൽ ഒരു തീരുമാനമാകും. ചില തരം കടന്നലുകൾ തങ്ങളുടെ എതിരാളികളുടെ മുട്ടകൾ കൂട്ടി വച്ചിരിക്കുന്ന സ്ഥലത്തു പോയി മുട്ടയിടും. എതിരാളിയുടെ മുട്ടകൾ തിന്ന് കടന്നൽ കുട്ടി വളരും. ശത്രുക്കളെ മുളയിലേ നുള്ളി കളയാനുള്ള ഒരു എളുപ്പ മാർഗ്ഗം!

LEAVE A REPLY

Please enter your comment!
Please enter your name here