പത്തു വർഷമായി അമ്മയും അനുജത്തിയും ചേർന്ന് ചങ്ങലക്കിട്ട യുവതിയെ പോലീസ് എത്തി മോചിപ്പിച്ചു.

0
1368
പത്തു വർഷമായി അമ്മയും അനുജത്തിയും ചേർന്ന് ചങ്ങലക്കിട്ട യുവതിയെ പോലീസ് എത്തി മോചിപ്പിച്ചു. പതിനഞ്ചു ലക്ഷത്തിലേറെ മലയാളികൾ ഉള്ള ബാംഗ്ലൂരിൽ ഓസ്റ്റിൻ ടൌൺ പ്രദേശത്തു സ്വന്തമായുള്ള പഴയ ചെറിയ രണ്ടു മുറി ഫ്ലാറ്റിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ മാലിന്യം നിറഞ്ഞ അവസ്ഥയിൽ ജീവിച്ചിരുന്ന ഈ മൂന്ന് സ്ത്രീകളും മാനസിക രോഗികൾ ആണ്. പതിനഞ്ചു വര്ഷം മുൻപ് ഭർത്താവു മരിച്ചതിൽ പിന്നെ ഈ കുടുംബം ഫ്ലാറ്റിനു പുറത്തു അപൂർവമായേ വന്നിട്ടുള്ളൂ. പത്തു വർഷമായി യുവതിയെ വൃത്തിഹീനമായ മുറിയിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഭർത്താവിന്റെ മരണശേഷം എന്ത് കൊണ്ടാണ് ഈ കുടുംബം മാനസിക രോഗികൾ ആയതെന്നു ആർക്കും അറിയില്ല. ഇവരുടെ സാന്നിധ്യം തന്നെ കോളനി നിവാസികൾക്ക്‌ അറിയില്ലായിരുന്നത്രെ.
പതിവായി പരിസരങ്ങളിലേക്കു മാലിന്യം വലിച്ചെറിയുന്ന എന്ന അയൽക്കാരുടെ പരാതിയെ തുടർന്ന് അന്വേഷണത്തിനെത്തിയ പോലീസിനെ മുറിയിൽ കയറാൻ ഇവർ അനുവദിച്ചില്ല. ബലം പ്രയോഗിച്ചു അകത്തു കടന്ന പോലീസ് ആണ് മാലിന്യം നിറഞ്ഞ മുറിയിൽ ചങ്ങലയ്ക്കിട്ട നിലയിൽ യുവതിയെ കണ്ടെത്തിയത്. ഇവരെ വീടിനു പുറത്തു കൊണ്ട് വരൻ പൊലീസിന് ബലം പ്രയോഗിക്കേണ്ടി വന്നുവെന്നു മാത്രമല്ല പോലീസ് സ്റ്റേഷനിൽ വച്ച് ഇവരുടെ കയ്യേറ്റത്തിൽ വനിതാ കോൺസ്റ്റബിൾ ബോധം കേട്ട് വീഴുകയും ചെയ്തു.
വിധവയായ ഈ അമ്മയെയും മക്കളെയും നിംഹാൻസ് (നാഷണൽ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസ്സ്) പ്രവേശിപ്പിച്ചു. കേരളത്തിൽ എവിടെയാണ് വീടെന്നു ഇവർ വ്യക്തമാക്കിയിട്ടില്ല.
പതിനഞ്ചു ലക്ഷത്തോളം മലയാളികൾ ബാംഗ്ലൂരിൽ ഉണ്ട്. ഇവരുടെ നേതൃത്വം അവകാശപ്പെട്ടുകൊണ്ടു നൂറിൽ പരം മലയാളി സംഘടനകൾ ചെറുതും വലുതുമായി ഇവിടെ ഉണ്ട്. സാമൂഹ്യ- സാംസ്കാരിക-മത-സാമുദായിക പ്രവർത്തനങ്ങൾ നടത്തുന്നവയാണ് ഈ സംഘടനകൾ. ഇവയുടെ ഒന്നിന്റെ പോലും  പ്രവർത്തകർക്ക് ഈ പാവങ്ങളെ കണ്ടെത്താനോ അവരെ ആശ്വസിപ്പിക്കാനോ ചികിത്സാസൗകര്യങ്ങൾ  ലഭ്യമാക്കുവാനോ കഴിഞ്ഞില്ല എന്നത് തീർത്തും ലജ്‌ജാവാഹമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here