വിദ്യാരംഭം: ആശാൻപള്ളിക്കൂടങ്ങൾ മലയാളികളുടെ ഗൃഹാതുരത

0
574

വിജയദശമി നാൾ വിദ്യാരംഭം നടത്തുന്ന പതിവ് കേരളത്തിൽപുരാതന കാലം മുതൽ നില നിൽക്കുന്നു. ഇത് എന്നാണു ആരംഭിച്ചതിന്നുള്ളതിനു കൃത്യമായ തെളിവുകൾ ഇല്ല. പക്ഷെ ജാതിമത ഭേദമെന്യേ വിജയദശമിനാൾ കുട്ടികളെ എഴുത്തിനിരുത്തുന്ന പതിവ് കേരളത്തിൽ വ്യാപകമായിരുന്നു. പിൽക്കാലത്ത് ഇത് ഹിന്ദുക്കൾ ഒഴികെയുള്ള മത വിഭാഗങ്ങൾ അവരുടേതായ രീതിയിൽ നടത്തുവാൻ തുടങ്ങി. അക്ഷരവിദ്യ വിദ്യാഭ്യാസത്തിന്റെ അവിഭാജ്യഘടകമായി മാറിയ കാലത്തായിരിക്കണം എഴുത്തിനിരുത്ത് ഒരു പ്രത്യേക ആചാരമായത്.

ദുർഗ്ഗാഷ്ടമി നാൾ പുസ്തകവും പഠനവുമായി ബന്ധപ്പെട്ട മറ്റു വസ്തുക്കളും പൂജയ്ക്കു വയ്ക്കുന്നു. തൊഴിൽശാലകളിലും മറ്റും യന്ത്രങ്ങൾ ഉൾപ്പെടയുള്ള പണിയായുധങ്ങൾ പൂജക്കുവയ്ക്കുന്നു. വിജയശശമിനാൾ ആണ് ‘പൂജയെടുപ്പും വിദ്യാരംവും നടത്തുക. വിദ്യാദേവതയായ സരസ്വതിയെയെ ഈ ദിവസം പ്രത്യേകം പൂജിക്കുന്നു. ദേവീസങ്കൽപ്പത്തിലെ ഒമ്പതു ദേവതകളെയാണ് (ദേവിയുടെ നവാവതാരങ്ങൾ) നവരാത്രിയുടെ ഒമ്പതു ദിവസങ്ങളിലുമായി പൂജിക്കുന്നത്. പണിശാലകളിലും വ്യാപാരസ്ഥാപനങ്ങളിലും ലക്ഷ്മിയെയാണ് പൂജിക്കുന്നത്.

കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും മറ്റിടങ്ങളിലും കുടുംബങ്ങളിലും പരമ്പരാഗതമായി എഴുത്തിനിരുത്തു നടത്താറുണ്ട്. കുട്ടികൾക്കു അഞ്ചു വയസ്സ് കഴിഞ്ഞാൽ എഴുത്തിനിരുത്തും. ഓരോ നാട്ടിൻപുറത്തും എഴുത്താശാന്മാർ ഉണ്ടാവും. അവരുടെ വീടിനോടു ചേർന്ന് തന്നെയാവും കുടിപ്പള്ളിക്കൂടം, ഓലപ്പള്ളിക്കൂടം, ആശാമ്പള്ളി, എന്നൊക്കെ അറിയപ്പെട്ടിരുന്ന ആശാൻപള്ളിക്കൂടങ്ങൾ ഉണ്ടാവുക. ആശാന് ദക്ഷിണ കൊടുത്തു താലത്തിൽ വച്ച അരിയിൽ ‘ഹരിശ്രീ’ കുറിക്കുന്നു. തുടർന്നുള്ള നാളുകളിൽ ആശാന്റെയടുത്തു അക്ഷരമാലകൾ മൊത്തംപഠിച്ചു സ്‌കൂൾ വിദ്യാഭ്യാസത്തിനുള്ള യോഗ്യത നേടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here