അൽഫോൻസ് കണ്ണന്താനം കേന്ദ്രമന്ത്രി: കേരളം പിടിക്കുവാൻ ബി ജെ പി യുടെ ദീർഘകാലപദ്ധതി!

0
9256
2006 ൽ ഇടതുപക്ഷസ്വതന്ത്രനായി കാഞ്ഞിരപ്പള്ളിയിൽ വിജയിച്ച് എം എൽ എ ആവുകയും 2011ൽ രാജി വച്ച് ബി ജെ പിയിൽ ചേരുകയും ചെയ്ത അൽഫോൻസ് കണ്ണന്താനം കേന്ദ്രമന്ത്രി ആയി. ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായിരിക് മന്ത്രിയായാണ് അദ്ദേഹം ചുമതലയേൽക്കുന്നത്.
 
കേന്ദ്രമന്ത്രിസഭ വികസിപ്പിക്കുമ്പോൾ കേരളത്തിൽ നിന്ന് സുരേഷ് ഗോപിയോ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനോ മന്ത്രിസ്ഥാനം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിയിരുന്നത്. സുരേഷ് ഗോപിയുടെ ജനസമ്മതിയോ രാജ്യസഭാഅംഗത്വമോ പരിഗണിക്കപ്പെട്ടില്ല. കേരളത്തിലെ മറ്റു നേതാക്കളുടെയും ആർ എസ് എസ് പശ്ചാത്തലമോ നേതൃത്വശേഷിയോ പരിഗണിച്ചില്ല. ആർ എസ് എസ്സ് കാരനോ ബി ജെപിക്കുവേണ്ടി കേരളത്തിൽ  ബഹളം വയ്ക്കുന്നവരിൽപ്പെട്ടയാളോ അല്ലാത്ത അൽഫോൻസ് കണ്ണന്താനം മന്ത്രി ആയപ്പോൾ കേരളത്തിലെ ബി ജെ പി നേതൃത്വത്തിനുണ്ടായ ഞെട്ടലോ അമർഷമോ റിപ്പോർട്ടുകൾക്കതീതമാണ്.
 
കേരളത്തിലെ കത്തോലിക്കാ അഭയെ ബി ജെ പി യുടെ പക്ഷത്തേക്ക് കൊണ്ട് വരുവാനുള്ള ബി ജെ പിയുടെ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായാണ് (കുമ്മനത്തിന്റെ ഭാഷയിൽ പറഞ്ഞാൽ കേരളത്തിനുള്ള ഓണസമ്മാനമായി) കണ്ണന്താനത്തിനു  മന്ത്രിസ്ഥാനം നൽകിയതെന്ന് നിരീക്ഷകർ കരുതുന്നു. കണ്ണന്താനത്തിനു കിട്ടിയ മന്ത്രിപദം അദ്ദേഹത്തിനു കിട്ടിയ ഓണസമ്മാനമാണെന്നും അത് വേണ്ടതുപോലെ വിനിയോഗിക്കാൻ കഴിയട്ടെ എന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. ബിജെപി ഓഫീസുകളിൽ ആഘോഷങ്ങൾ ഒന്നും നടന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here