96 കണ്ടിറങ്ങുമ്പോൾ നെഞ്ചിൽ നിറയുന്ന വിങ്ങൽ…

0
10249

പ്രണയം എന്നത് പലർക്കും പല അനുഭവങ്ങളാണ്. പ്രണയത്തിന്റെ ഏറ്റവും നിർമ്മലമായ ഭാവം അനുഭവിക്കാൻ വീണ്ടും ഒരിക്കൽക്കൂടി ഓർമ്മകളുടെ കുട്ടിക്കാലത്തേക്ക് തിരിച്ചു പോകണം. വാക്കുകൾക്ക് വിവരിക്കാനാവാത്ത അനുഭൂതിയാണത്. വളരുമ്പോൾ നമ്മൾ മറ്റെന്തൊക്കെയോ ആയി മാറും. 96 നമ്മെ ആ കുട്ടിക്കാലത്തേക്ക് തിരിച്ചു കൊണ്ടുപോകും. വളർന്നിട്ടും വളരാത്ത, മാറിയിട്ടും മാറാത്ത പ്രണയം. അവളുടെ ഒരു ചെറിയ സ്പർശനത്തിൽ പോലും ഇടിമുഴക്കത്തിന്റെ ആക്കത്തിൽ മിടിക്കുന്ന നെഞ്ച്.

LEAVE A REPLY

Please enter your comment!
Please enter your name here