​​അടുത്ത 50 വർഷം ബി ജെ പി ഇന്ത്യ ഭരി​ക്കും: പ്രാദേശിക കക്ഷികളെ വലയിലാക്കി അടിത്തറ ബലപ്പെടുത്തുന്നു!

0
7981

അഞ്ചോ പത്തോ കൊല്ലമല്ല, അമ്പതു വർഷം ബി ജെ പി ഇന്ത്യ ഭരിക്കുമെന്ന് ബി ജെ പി ദേശീയ അധ്യക്ഷൻ അമിത്ഷാ മധ്യപ്രദേശിൽ പ്രസ്താവിച്ചു. ​2019 ​ലെ തെരെഞ്ഞെടുപ്പ് ലക്ഷ്യമാക്കി രാജ്യ വ്യാ​പ കമായി ​110 ദിവസത്തെ പര്യടനത്തിന്റെ ഭാഗമായി മധ്യപ്രദേശിലെ ബി ജെ പി നേതാക്കളുടെ യോഗത്തിൽ ആണ് അമിത്ഷാ​ ​ഇങ്ങനെ പ്രസ്താവിച്ചത്.

കശ്മീർ മുതൽകന്യാകുമാരി വരെയും കച്ച് മുതൽ കാമരൂപ് വരെയും ബി ജെ പിയുടെ പതാക പാറിക്കളിക്കാത്ത ഒരു പ്രദേശം ​പോലും ഉണ്ടാവരുത്. ​പന്ത്രണ്ടു കോടി അംഗങ്ങൾ ആണ് ബി ജെ പിയ്ക്കുള്ളത്. അത് ഇനിയും വർധിച്ചു കൊണ്ടിരിക്കും. ഇപ്പോൾത്തന്നെ ​330 എംപിമാരും വിവിധ സംസ്ഥാനങ്ങളിലായി ​​​ 1387​ ​എം എൽ ഇ മാരും പാർട്ടിയ്ക്കുണ്ട്. അടുത്ത പാർലമെന്റ് തെരെഞ്ഞെടുപ്പിൽ ഇപ്പോഴത്തേതിലും വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരാനുള്ള കഴിവ് പാർട്ടിയ്ക്കുണ്ട്.

 

നരേന്ദ്രമോദിയുടെ ഭരണകാലം ഇൻഡ്യാചരിത്രത്തിലെ സുവർണകാലം എന്ന് അറിയപ്പെടു. വിശ്വഗുരുവായി ഇന്ത്യയെ ലോകം അംഗീകരിക്കും. ഇപ്പോൾ ത്തന്നെ ഇന്ത്യയോടുള്ള ലോകരാഷ്ട്രങ്ങളുടെ മനോഭാവത്തിൽ വലിയ മാറ്റം വന്നിട്ടുണ്ട്. ഏതു പ്രതിസന്ധിയെയും ഒറ്റയ്ക്ക് നേടിടാഞ്ഞുള്ള കരുത്ത് ഇന്ത്യ ആർജ്ജിച്ചിരിക്കുന്നു.

​നരേന്ദ്രമോദിയുടെ മന്ത്രിസഭയിൽ ചേരുന്നതിൽ തനിക്കു വിരോധം ഇല്ല എന്നുംഅദ്ദേഹം പറഞ്ഞു. ഗുജറാത്തിൽ നിന്നു രാജ്യസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടതിനു ശേഷം അമിത്ഷാ​ ​കേന്ദ്ര ​മന്ത്രി യാകുമെ​ന്ന് അഭ്യൂഹം പ്രചരിച്ചിരുന്നു.

​അ​ടുത്ത തെരെഞ്ഞെടുപ്പിൽ എം പിയിൽ നിന്ന് ​29 സീറ്റെങ്കിലും ബി ജെ പിക്ക് ലഭിക്കണം. മധ്യപ്രദേശിൽ പ്രമുഖ കോൺഗ്രസ് നേതാക്കൾ ആയ ജ്യോതിരാദിത്യ സിന്ധ്യയെയും കമൽനാഥിനെയും ഒരു കാരണവശാലും വിജയിക്കാൻ അനുവദിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here