2019ൽ ഇപ്പോഴത്തേതിലും കൂടിയ ഭൂരിപക്ഷത്തിൽ ബി ജെ പി അധികാരത്തിൽ വരും: അമിത് ഷാ

0
6956

2019ലെ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ ഇപ്പോഴുള്ളതിനേക്കാൾ വലിയ ഭൂരിപക്ഷത്തിൽ ഭാരതീയ ജനതാ പാർട്ടി കേന്ദ്രത്തിൽ അധികാരത്തിൽ വരും . മൂന്നു വർഷംമുന്മ്പ്രത്തെ ഭാരതം അല്ല ഇപ്പോഴത്തെ ഭാരതം – ഭാരതീയ ജനതാപാർട്ടി പ്രസിഡന്റും എംപിയുമായ അമിത് ഷാ പ്രസ്താവിച്ചു. വളരെക്കാലത്തിനു ശേഷമാണ് ഭൂരിപക്ഷം ഉള്ള ഒരു സർക്കാർ കേന്ദ്രത്തിൽ വരുന്നത്. മോദി യുടെ നേതൃത്വത്തിൽ ആണ് ഭരണം. ഈ രണ്ടു കാരണങ്ങളാൽ തീരുമാനങ്ങൾ എടുക്കുവാനും നടപ്പാക്കാനും അനായാസം കഴിയുന്നു. അതിന്റെ മാറ്റങ്ങൾ രാജ്യത്തു പ്രകടമാണ്. ഇപ്പോൾ ലോകരാജ്യങ്ങൾ എല്ലാംതന്നെ ഇന്ത്യയുമായി ബന്ധങ്ങൾ സ്ഥാപിക്കുവാൻ മുന്നോട്ടു വരുന്നു.

രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും മോദി സർക്കാർ അവർക്കൊപ്പമാണെന്നു അനുഭവങ്ങളിലൂടെ മനസ്സിലാക്കുന്നു. മുമ്പ് ഇവരുടെ കാര്യം ആരും ശ്രദ്ധിച്ചിരുന്നില്ല. ഒരു വശത്തു മോദിയുടെ വികസന പ്രവർത്തനങ്ങളും മറു വശത്തു ഭാരതീയ ജനതാ പാർട്ടിയുടെ ചിട്ടയായ പ്രവർത്തനവും – ഇവ രണ്ടും കൊണ്ട് രാജ്യത്തെ കൂടുതൽ കാര്യക്ഷമമായി പുരോഗതിയിലേക്കു നയിക്കുവാൻ കഴിയുന്നു.

ദക്ഷിണേന്ത്യയിൽ ബി ജെ പിയുടെ സ്വീകാര്യത വർദ്ധിച്ചു. കർണാടകത്തിൽ അടുത്ത മന്ത്രിസഭ ബി ജെ പിയുടേതായിരിക്കും. 2019 ലെ തെരെഞ്ഞെടുപ്പ് ആകുമ്പോഴേക്കും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഭാരതീയ ജനതാ പാർട്ടി അതിശക്തമാകും. അതിനുള്ള പ്രവർത്തനശേഷി ബി ജെ പിയ്ക്കുണ്ട്. ഇപ്പോൾത്തന്നെ ഒറീസ്സയിലും പശ്ചിമ ബംഗാളിലും ഭാരതീയ ജനതാ പാർട്ടി രണ്ടാം സ്ഥാനത്താണുള്ളത്. അസമിൽ ബി ജെ പിയുടെ സർക്കാർ ആണുള്ളത്. കേരളത്തിൽ രാഷ്ട്രീയ ത്രികോണം സൃഷ്ടിക്കുവാൻ ബി ജെപിക്കു കഴിഞ്ഞിട്ടുണ്ട്.

‘മുദ്ര’ പദ്ധതിപ്രകാരം കേന്ദ്ര സർക്കാർ ഏഴുകോടി അറുപത്തിനാലു ലക്ഷം പേർക്ക് വായ്പ നൽകിയിട്ടുണ്ട്. സ്വയം തൊഴിൽ സംരംഭങ്ങൾക്ക് വലിയ പ്രോത്സാഹനം ആണ് കേന്ദ്ര സർക്കാർ നൽകുന്നത്. എട്ടു മുതൽ പന്ത്രണ്ടു ശതമാനം വരെ ഉണ്ടായിരുന്ന പലിശ നിരക്ക് ആറു ശതമാനമായി കുറച്ചു. മൂന്നു വർഷം മുമ്പ് 4.7 ശതമാനം ആയിരുന്ന വളർച്ചാനിരക്ക് ബി ജെ പി അധികാരത്തിൽ വന്നതിനു ശേഷം 7 ശതമാനമായി വർദ്ധിച്ചു. കരുതൽ വിദേശനാണ്യം 304 ദശലക്ഷം ഡോളർ ആയിരുന്നത് 400 ദശലക്ഷം ഡോളറിലും മേലെ ആയി. രാജ്യത്തെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ് ഡി ഐ) 3.57 ദശലക്ഷം ഡോളർ ആയിരുന്നത് 6.3 ദശലക്ഷം ഡോളർ ആയി ഉയർന്നു. കണക്കുകൾ നിരത്താൻ ഒരുപാടുണ്ട്. മോദിയുടെ ഭരണത്തിനു കീഴിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച ത്വരിതഗതിയിൽ ആയി എന്ന് ലോൿതിനു ബോധ്യമായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here