2018 മമ്മൂട്ടിയുടെ വർഷമോ?

0
9273

കഴിഞ്ഞ കുറച്ച് വർഷങ്ങളായി മലയാള സിനിമ അടക്കി വാഴുന്നത് മോഹൻലാൽ ആയിരുന്നു. ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ ദൃശ്യം, പുലി മുരുകൻ എന്നീ സിനിമകൾ ലാലിന്റെ വകയായി ഇറങ്ങിയപ്പോൾ മമ്മൂട്ടിയ്ക്ക് പുള്ളിക്കാരൻ സ്റ്റാറാ, മാസ്റ്റർ പീസ്, തോപ്പിൽ ജോപ്പൻ, വൈറ്റ് എന്നിങ്ങനെയുള്ള ആവറേജ് സിനിമകൾ ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, 2018,19 വർഷങ്ങൾ സ്വന്തം പേരിൽ എഴുതാൻ തയ്യാറെടുക്കുകയാണ് മലയാളത്തിന്റെ ഈ നല്ല നടൻ.

ഷാങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച പേരൻപ് എന്ന മമ്മൂട്ടി ചിത്രം ലോക പ്രേക്ഷകർക്ക് ഒരു നവ്യാനുഭവമായിരുന്നു. സംവിധായകൻ റാം തന്റെ ഫേസ്ബുക്ക് പേജ് വഴി നൽകിയ വിവരങ്ങൾ പ്രകാരം മമ്മൂട്ടിയുടെ അഭിനയത്തിന് നിറ കയ്യടികളോടെയാണ് പ്രേക്ഷകർ നന്ദി പറഞ്ഞത്. ഒരു പക്ഷേ അടുത്ത നാഷണൽ അവാർഡ് ലക്ഷ്യമാക്കിയാകണം പേരൻപിന്റെ ഈ യാത്ര. കഴിഞ്ഞ മാസം ഇറങ്ങിയ പേരൻപ് ടീസർ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അസുഖം ബാധിച്ച ഒരു പെൺകുട്ടിയുടെ പിതാവായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here