പുതിയ 200 രൂപാ നോട്ടുകൾ – അറിയേണ്ടതെല്ലാം!

1
11768

നോട്ടുനിരോധനത്തിന്റെ ആകെത്തുകയായി ബാക്കിയുണ്ടായിരുന്ന നെട്ടോട്ടവും നീണ്ട ക്യൂവും ഇനി നമ്മുടെ ഓർമ്മകളിൽ മാത്രം. നിരോധനത്തിന്റേയും, ലോട്ടറി ടിക്കറ്റിനോട് സാമ്യമുള്ള 2000 നോട്ടിന്റെ ഡിസൈൻ പരിമിതികളുടേയും പരാതികൾ ഒരു വിധം അടങ്ങിയ ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ പുതിയൊരു പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ്. ഓഗസ്റ്റ് മുതൽ RBI പുതിയ 200 രൂപാ നോട്ടുകൾ ഇറക്കുകയാണ്.

ആയിരം പോയി രണ്ടായിരം വന്നപ്പോൾ ഉണ്ടായ ചില്ലറ നോട്ടുകളുടെ ക്ഷാമത്തിന് ഒരു പരിഹാരം എന്ന നിലയിൽ കൂടിയാണ് ഗവണ്മെന്റിന്റെ ഈ തീരുമാനം. കെട്ടിലും മട്ടിലും പുതിയ 500, 2000 നോട്ടുകളോട് സാദൃശ്യമുള്ള 200 രൂപാ ഗാന്ധി സീരീസ് നോട്ടുകളിൽ ഒപ്പുവച്ചിരിക്കുന്നത് RBI ഗവർണ്ണർ ഊർജ്ജിത് പട്ടേലാണ്. കടും മഞ്ഞ നിറത്തിലുള്ള നോട്ടുകളുടെ പിറകുവശത്ത് സാഞ്ചി സ്തൂപവും നിരവധി ജ്യാമിതീയ രൂപങ്ങളും അടങ്ങിയിരിക്കുന്നു. 2000 നോട്ടിനെ വ്യത്യസ്ഥമാക്കിയ അനേകം സുരക്ഷാ ഫീച്ചറുകൾ ഈ നോട്ടിലും ലഭ്യമാണ്.

66*144 മി.മീ നോട്ടുകളുടെ സവിശേഷതകൾക്കും പുറം മോടിക്കുമപ്പുറം സാധാരണക്കാരന്റെ ദൈനം ദിന ജീവിതത്തിൽ ഉപകാരപ്പെടുന്ന നിരവധി മാനങ്ങൾ ഈ നോട്ടുകൾക്കുണ്ട്. നിലവിൽ 2000, 500 നോട്ടുകൾക്കും, 100 രൂപാ നോട്ടുകൾക്കും ഇടയിൽ മറ്റു മൂല്യങ്ങളിലെ നോട്ടുകൾ ലഭ്യമല്ല. കച്ചവടവും, ദൈനം ദിന ചെറുകിട ഇടപാടുകളും പുതിയ 200 ഗാന്ധി സീരീസ് നോട്ടുകൾ വഴി കൂടുതൽ എളുപ്പമാവും. കേന്ദ്ര സർക്കാരിന്റെ ദീർഘകാല ലക്ഷ്യങ്ങളോടുകൂടിയ സാമ്പത്തീക വിപ്ലവ പദ്ധതികളുടെ പുതിയ മാർഗ്ഗമാണ് ഇത്.

BJP സഖ്യകക്ഷി സർക്കാരിന്റെ ആരംഭ ദിനം മുതൽ പ്രധാനമന്ത്രിയുടെ പ്രധാന കർമ്മ പദ്ധതികളിൽ ഒന്നായിരുന്നു സാമ്പത്തികരംഗത്തെ അഴിച്ചുപണികൾ. GST ക്ക് ശേഷം തളർച്ച ബാധിച്ച സമ്പദ് വ്യവസ്ഥയെ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ, അന്താരാഷ്ട്രീയ സാാഹചര്യങ്ങളിൽ ഉയർത്തിക്കൊണ്ടുവരേണ്ടത് അത്യന്താപേക്ഷിതമാണ്. ഇത് നോട്ടുനിരോധനം എന്ന വിപ്ലവകരമായ ഒരു തീരുമാനത്തിന്റെ ഏറ്റവും പുതിയ ചുവടുവയ്പ്പാണ്.

എല്ലാ ദീർഘകാല പദ്ധതികളുടേയും ഒരു പോരായ്മ എന്തെന്നാൽ അവയുടെ യദ്ധാർഥ ഫലമറിയാൻ വർഷങ്ങൾ കാത്തിരിക്കേണ്ടിവരും എന്നതാണ്. പലപ്പോഴും സമൂഹത്തിന്റെ താഴേത്തട്ടിൽ ഇതിന്റെ അനുരണനങ്ങൾ എത്തുന്നത് ഏറെ വൈകിയിട്ടായിരിക്കും. 1991- ലെ ആഗോളവൽക്കരണത്തിന്റെ ഫലമായി കുതിച്ചുയർന്ന ഇൻഡ്യൻ സമ്പദ് വ്യവസ്ഥയുടെ ഗുണഭോക്താക്കളാണ് നമ്മുടെ തലമുറ. രാഷ്ട്രീയ വിശാരദന്മാർ പ്രവചിച്ച സാംസ്കാരിക മൂല്യത്തകർച്ച പക്ഷേ പ്രതീക്ഷിച്ചത്ര ഭീഷണിയുയർത്തിയില്ല. ഈ നോട്ടു നിരോധനവും നവീകരണവും GST യും ആധാറും സബ്സിഡിയും ബാങ്കിംഗ് പരിഷ്കാരങ്ങളും എല്ലാം ഒരു പക്ഷേ ഭാവിയെ ഭാസുരമാക്കിയേക്കാം.

എന്തൊക്കെയായാലും ഭരണകൂടം മറക്കരുതാത്ത നിരവധി കാര്യങ്ങളുണ്ട്. ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടതാണ് എല്ലാ സർക്കാരുകളും. ജനങ്ങളുടെ ആശങ്കകൾ അപ്പപ്പോൾ ദൂരീകരിക്കേണ്ടത് ഏതൊരു ഗവണ്മെന്റിന്റേയും പ്രാഥമീക കർത്തവ്യമാണ്. ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള വികസന പ്രവർത്തനങ്ങളേ ഏതൊരു പരിഷ്കൃത സമൂഹത്തിലും ശോഭനമാകുകയുള്ളൂ.

1 COMMENT

  1. നോട്ടു നിരോധന ദുരിതം ജനങ്ങൾ സഹിച്ചത് മോഡിജി 15 ലക്ഷം ഒരോ പൌരന്റേയും AIC ൽ വരുമല്ലോ, പക്ഷെ അതൊരു ജലരേഖയായി ഒഴികി പോയി …….
    മേരാ ഭായി ഭഹനോം അഛാദിൻ ആതാ ഹും! ഇതും മോഡി ജി പറഞ്ഞതാണ് , പക്ഷെ ദുരിത ദിനങ്ങൾ അനുഭവിച്ചുകൊണ്ടേയിരിക്കയാണ്
    മോഡി ജി സാധാരണക്കാരായ ജനങ്ങളെ Petrol / Deisel വില കയറ്റം താങ്കളുടെ കൈകളാൽ കിട്ടിയ ഇരുട്ടടിയാണിത് , അർദ്ധരാത്രിയിലെ കൊള്ളയാണിത്, അംബാനി മക്കളെ സുഖിപ്പിക്കുന്ന ഈ വിദ്യ ജനങ്ങൾ മറക്കില്ലാ മോഡിജി!

LEAVE A REPLY

Please enter your comment!
Please enter your name here